ഫിഫ 2026 ലോകകപ്പിന് ബ്രസീല്‍ യോഗ്യത നേടിയിരിക്കുകയാണ്. അമേരിക്കയും കാനഡയും മെക്‌സിക്കോയും ആതിഥേയരാകുന്ന ലോകകപ്പിനാണ് ബ്രസീല്‍ ടിക്കറ്റുറപ്പിച്ചത്. കഴിഞ്ഞ ദിവസം പരാഗ്വായ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചാണ് കാനറികള്‍ ലോകകപ്പിന്റെ ഭാഗമാകുന്നത്.
ഇതോടെ ഒരു ചരിത്ര നേട്ടവും ബ്രസീല്‍ സ്വന്തമാക്കി. ലോകകപ്പിന്റെ എല്ലാ എഡിഷനുകളും കളിച്ച ഏക ടീം എന്ന നേട്ടമാണ് ബ്രസീല്‍ കുത്തകയാക്കി തുടരുന്നത്. ലോകകപ്പിന്റെ ആദ്യ എഡിഷനായ 1930 മുതല്‍ 23ാം എഡിഷനായ 2026 വരെയുള്ള എല്ലാ ലോകകപ്പിലും ബ്രസീലിന്റെ സാന്നിധ്യമുണ്ടായിരുന്നു.
PARTIU, STATES! 😎🇧🇷
Presente em TODAS AS COPAS, a Seleção Brasileira confirmou a vaga na Copa do Mundo de 2026 nesta terça-feira (10), com a vitória por 1 a 0 sobre o Paraguai, na NeoQuímica Arena, em São Paulo.
സ്വാഭാവികമായും ഏറ്റവുമധികം ലോകകപ്പ് കളിച്ച ടീമുകളില്‍ ഒന്നാമതും ബ്രസീല്‍ തന്നെയാണ്. ചിരവൈരികളായ അര്‍ജന്റീനയെക്കാള്‍ നാല് ലോകകപ്പുകളില്‍ ബ്രസീല്‍ ഭാഗമായിട്ടുണ്ട്.
ഏറ്റവുമധികം ലോകകപ്പുകളുടെ ഭാഗമായ ടീമുകള്‍
(ടീം – എത്ര ലോകകപ്പ് – ആദ്യ ലോകകപ്പ് – ഒടുവില്‍ യോഗ്യത നേടിയ ലോകകപ്പ് എന്നീ ക്രമത്തില്‍)
ബ്രസീല്‍ – 23 – 1930 – 2026
ജര്‍മനി – 20 – 1934 – 2022
അര്‍ജന്റീന – 19 – 1930 – 2026
ഇറ്റലി – 18 – 1934 – 2014
മെക്‌സിക്കോ – 18 – 1930 – 2026
സ്‌പെയ്ന്‍ – 16 – 1934 – 2022
ഫ്രാന്‍സ് – 16 – 1930 – 2022
ഇംഗ്ലണ്ട് – 16 – 1950 – 2022
ബെല്‍ജിയം – 14 – 1930 – 2022
ഉറുഗ്വായ് – 14 – 1930 – 2022
(യൂറോപ്യന്‍ ടീമുകളുടെ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടില്ല)
13 ടീമുകള്‍ മാത്രമാണ് ഇതുവരെ 2026 ലോകകപ്പിന് ടിക്കറ്റുറപ്പിട്ടിച്ചുള്ളത്. കോണ്‍മെബോള്‍, എ.എഫ്.സി, ഒ.എഫ്.സി തുടങ്ങി വിവധി കോണ്‍ഫെഡറേഷനുകളില്‍ നിന്നുള്ള പത്ത് ടീമുകളും ടൂര്‍ണമന്റിന്റെ മൂന്ന് ആതിഥേയരുമാണ് നിലവില്‍ 2026 ലോകകപ്പിന്റെ ഭാഗമായിരിക്കുന്നത്.