2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരഗ്വായ്ക്കെതിരായ വിജയത്തിന് പിന്നാലെയാണ് കാനറികള്‍ അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്. കൊറിന്തിയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒറ്റ ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം.
🇧🇷 Brazil 👉 #FIFAWorldCup 26@CBF_Futebol | #WeAre26
— FIFA World Cup (@FIFAWorldCup) June 11, 2025
ഇതോടെ ഒരു ചരിത്ര നേട്ടവും ബ്രസീല്‍ സ്വന്തമാക്കി. ലോകകപ്പിന്റെ എല്ലാ എഡിഷനുകളും കളിച്ച ഏക ടീം എന്ന നേട്ടമാണ് ബ്രസീല്‍ കുത്തകയാക്കി തുടരുന്നത്. ലോകകപ്പിന്റെ ആദ്യ എഡിഷനായ 1930 മുതല്‍ 23ാം എഡിഷനായ 2026 വരെയുള്ള എല്ലാ ലോകകപ്പിലും ബ്രസീലിന്റെ സാന്നിധ്യമുണ്ടായിരുന്നു.
From 1930 to 2026…
🇧🇷 Brazil is the only nation to qualify for every #FIFAWorldCup! pic.twitter.com/2qtfRZ2Kla
— FIFA World Cup (@FIFAWorldCup) June 11, 2025
2002ന് ശേഷം ഒരിക്കല്‍പ്പോലും മുത്തമിടാന്‍ സാധിക്കാതെ പോയ തങ്കക്കപ്പ് ലക്ഷ്യമിട്ടാണ് കാനറികള്‍ 2026 ലോകകപ്പിനെത്തുന്നത്. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ആറാം തവണ കാനറികള്‍ വിശ്വവിജിയികളാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
🇧🇷🤩 Brazilian #FIFAWorldCup golazos! pic.twitter.com/V9BgmzpfNj
— FIFA World Cup (@FIFAWorldCup) June 11, 2025
പരഗ്വായ് വിനിയെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനിലാണ് ആന്‍സലോട്ടി തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്. സമാനരീതിയില്‍ തന്നെയാണ് ഗുസ്താവോ അല്ഫെരോയും പരഗ്വായെ ഗ്രൗണ്ടില്‍ വിന്യസിച്ചത്.
മത്സരത്തിന്റെ ആദ്യ നിമിഷം മുതല്ക്കുതന്നെ ബ്രസീല്‍ മേല്‍ക്കൈ സ്വന്തമാക്കി. എതിരാളികള്‍ക്ക് പന്ത് വിട്ടുകൊടുക്കാതെ മാക്സിമം പാസുകളിലൂടെ ഗ്രൗണ്ട് കാനറികള്‍ അടക്കി ഭരിച്ചു.
ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിട്ട് ബാക്കി നില്‍ക്കെ വിനീഷ്യസ് ജൂനിയര്‍ ബ്രസീലിനെ മുമ്പിലെത്തിച്ചു. കുന്‍ഹയുടെ അസിസ്റ്റിലാണ് വിനി ഗോള്‍ സ്വന്തമാക്കിയത്.
VINIIII JR.!!!!
TINHAA QUE SER ELE!! BELO PRESENTÃO DE ANIVERSÁRIO PARA O MISTER 🇧🇷🇧🇷
🎥TV GLOBO pic.twitter.com/1JmKVR5d3z
— CBF Futebol (@CBF_Futebol) June 11, 2025
രണ്ടാം പകുതിയില്‍ ഇരുവരും ഗോളിനായി പൊരുതിക്കളിച്ചെങ്കിലും രണ്ട് ടീമിനും വലകുലുക്കാന്‍ സാധിക്കാതെ വന്നതോടെ കാനറികള്‍ ഒരു ഗോളിന് മത്സരം വിജയിച്ചുകയറി.
കളിക്കളത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയാണ് ബ്രസീല്‍ വിജയം സ്വന്തമാക്കിയത്. 73 ശതമാനവും പന്ത് കൈവശം വെച്ച ടീം 581 പാസുകള്‍ പൂര്‍ത്തിയാക്കി. 85 ശതമാനം ആക്യുറസിയോടെയാണ് ബ്രസീല്‍ പന്ത് കൈമാറിയത്.
11 ഷോട്ടുകള്‍ ബ്രസീല്‍ ഉതിര്‍ത്തപ്പോള്‍ അതില്‍ നാലെണ്ണവും പരഗ്വായ് ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ളതായിരുന്നു. അഞ്ച് ഷോട്ടാണ് പരഗ്വായെടുത്തത്. ഒരണ്ണം മാത്രമായിരുന്നു ഓണ്‍ ടാര്‍ഗെറ്റ് ഷോട്ട്.
🇧🇷🇧🇷 FIM DE JOGOO E VAGA NA COPA DE 2026!!
Estamos OFICIALMENTE RUMO AO HEXA! 🏆🏆 pic.twitter.com/BeePeN8x8b
— CBF Futebol (@CBF_Futebol) June 11, 2025
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ബ്രസീലിന് സാധിച്ചു. 16 മത്സരത്തില്‍ നിന്നും 25 പോയിന്റോടെയാണ് ബ്രസീല്‍ മൂന്നാമതെത്തിയത്.
സെപ്റ്റംബറിലാണ് ബ്രസീല്‍ ക്വാളിഫയറില്‍ അടുത്ത മത്സരം കളിക്കുക. ചിലിയാണ് എതിരാളികള്‍.
Content highlight: Brazil is the only nation to qualify for every FIFA World Cup
