ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ആക്കേവ് അടക്കം 2650 വെബ്‌സൈറ്റുകള്‍ക്ക് വിലക്ക്. രണ്ട് ബോളിവുഡ് നിര്‍മാണ കമ്പനികളുടെ ആവശ്യപ്രകാരം കോടതി ഇടപെട്ടാണ് ഈ വെബ്‌സൈറ്റുകള്‍ വിലക്കിയിരിക്കുന്നത്.
ലിപ്സ്റ്റിക് അണ്ടര്‍മൈ ബുര്‍ഖയുടെ നിര്‍മാതാവായ പ്രകാശ് ഝാ പ്രൊഡക്ഷന്‍സും ജബ് ഹാരി മെറ്റ് സെജല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റുമാണ് സെന്‍സര്‍ഷിപ്പിനു പിന്നില്‍.
തങ്ങളുടെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പികള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ആഗസ്റ്റ് രണ്ടിനാണ് 2650 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടത്.
ബ്ലോക്കു ചെയ്യപ്പെട്ടതില്‍ ഭൂരിപക്ഷവും ഫയല്‍ ഷെയറിങ് സര്‍വ്വീസുകളാണ്. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശ പ്രകാരം വെബ്‌സൈറ്റ് ബ്ലോക്കു ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് ഈ സൈറ്റിലെത്തുന്നവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ അനാവശ്യ സെന്‍സറിങ്ങിനെതിരെ ശബ്ദമുയര്‍ത്തിയതിലൂടെ റിലീസിനു മുമ്പു തന്നെ ഏറെ ചര്‍ച്ചയായ ചിത്രമായിരുന്നു ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ. ചിത്രത്തില്‍ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ഉള്‍പ്പെടുത്തിയെന്നാരോപിച്ച് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.
Must Read: ആര്‍ത്തവ അശുദ്ധി ക്രിമിനല്‍ കുറ്റം;ചരിത്രപരമായ തീരുമാനവുമായി നേപ്പാള്‍ പാര്‍ലമെന്റ്
ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാദതാക്കള്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുകയും തുടര്‍ന്ന് എ. സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നേടുകയുമായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ സെന്‍സറിങ്ങിനെതിരെ ശബ്ദമുയര്‍ത്തിയ ഇതേ നിര്‍മാതാക്കളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് സെന്‍സറിങ്ങിനായി കോടതിയെ സമീപിച്ചിരിക്കുന്ന