ബോളിവുഡും രണ്ട് സംസ്ഥാനങ്ങളും പോരടിച്ച മരണം; സുശാന്ത് സിംഗ് കേസ് എവിടെയെത്തി?
ഗോപിക

 

കുറഞ്ഞകാലം കൊണ്ട് സൗമ്യമായ പുഞ്ചിരിയിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ ഒരു നടന്‍. പെട്ടെന്നൊരു സുപ്രഭാതത്തില്‍ തന്റെ ജീവിതം ഒരു കയറിന്‍ത്തുമ്പില്‍ അവസാനിപ്പിക്കുന്നു. സത്യത്തില്‍ അത് ഒരു അവസാനമായിരുന്നില്ല. അടുത്ത കാലത്തായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച, രോഗവും ലഹരിമാഫിയയും ബോളിവുഡിലെ സ്വജനപക്ഷപാതവും വരെ നീണ്ട വിവാദങ്ങളുടെ തുടക്കമായിരുന്നു.

ഒരു ബോളിവുഡ് നടന്റെ മരണം രണ്ട് സംസ്ഥാനങ്ങളുടെ രാഷ്ട്രീയ അന്തരീക്ഷത്തെ വരെ പിടിച്ചുലയ്ക്കുകയും ചെയ്തു. സംഘപരിവാര്‍ സംഘടനകളും വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. അതെ, പറഞ്ഞുവന്നത് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയെപ്പറ്റി തന്നെയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വര്‍ഷം ഒന്ന് കഴിയുമ്പോഴും എന്താണ് സുശാന്തിന് സംഭവിച്ചതെന്ന കാര്യത്തില്‍ ഇന്നും വ്യക്തതയില്ല.

സി.ബി.ഐ. ഏറ്റെടുത്തിട്ടും കേസില്‍ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെട്ടിട്ടില്ല. ബോളിവുഡിനെ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ കീഴ്‌മേല്‍ മറിച്ച കേസായിരുന്നു സുശാന്തിന്റേത്.

സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ സംഭവിച്ചതെന്ത്? ലഹരി മരുന്നും സ്വജനപക്ഷപാതവും തുടങ്ങി കേസന്വേഷണ സമയത്ത് ചര്‍ച്ചയായ ആരോപണങ്ങളും വിവാദങ്ങളുമെന്തെല്ലാം? ആരാണ് സുശാന്തിന്റെ മരണത്തെ രാഷ്ട്രീയ ആയുധമാക്കിയത്? ഡൂള്‍ എക്‌സ്‌പ്ലൈനര്‍ പരിശോധിക്കുന്നു.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.