| Monday, 24th November 2025, 2:56 pm

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് ഇതിഹാസ നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 89വയസായിരുന്നു അദ്ദേഹത്തിന്. ശ്വാസ തടസത്തെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അസുഖ ബാധിതനായ അദ്ദേഹത്തെ നവംബര്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വരുന്ന ഡിസംബര്‍ എട്ടിന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അന്ത്യം.

1960ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ധര്‍മേന്ദ്ര പിന്നീട് ഷോലെ, ധരം വീര്‍, ചുപ്കെ ചുപ്കെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. 60 കളിലും 70കളിലും 80കളിലും ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ പങ്കാളി

Content highlight: Bollywood actor Dharmendra passes away

We use cookies to give you the best possible experience. Learn more