| Friday, 31st January 2025, 1:49 pm

ഗംഗാനദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരെ രക്ഷപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരണാസി: ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ബോട്ടിലുണ്ടായിരുന്ന 60 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒഡീഷയില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്.

വാരണാസിയിലെ മന്‍മന്ദിര്‍ ഘട്ടിലാണ് അപകടമുണ്ടായത്. രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

പിന്നാലെ യാത്രക്കാരുമായി വന്ന ബോട്ട് നദിയില്‍ മുങ്ങുകയായിരുന്നു. എന്‍.ഡി.ആര്‍.എഫും ജലപൊലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

Conetent Highlight: Boat collision accident in Ganges; The passengers were rescued

We use cookies to give you the best possible experience. Learn more