ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് ബ്ലെസി. കാഴ്ച എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം സിനിമയില്‍ വന്നിട്ട് 40 വര്‍ഷങ്ങള്‍ പിന്നിട്ടു. ആടുജീവിതമാണ് ബ്ലെസിയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ബ്ലെസി Photo: Screen grab/ cue studio
ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ എഴുത്തുരീതികളെ കുറിച്ചും തന്നെ സ്വാധീനിച്ച തിരക്കഥാകൃത്തുകളെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
‘പത്മരാജന്‍ മുക്കലും മൂളലുമെല്ലാം എഴുതുന്നയാളാണ്. അദ്ദേഹം എങ്ങനെയാണ് തിരക്കഥയില്‍ അത് എഴുതുന്നതെന്നും ഡയലോഗ് ഡെലിവറി എങ്ങനെ ആയിരിക്കണമെന്നൊക്കെ ഞാന്‍ പഠിക്കാന്‍ നോക്കിയിട്ടുണ്ട്. പലപ്പോഴും അത്തരം രീതിയില്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ശ്രീനിവാസന്‍ ചെയ്യുന്നതുപോലെ സെറ്റിലിരുന്ന് വളരെ അപൂര്‍വമായേ എഴുതിയിട്ടുള്ളു.
പ്രണയം സിനിമയില്‍ ഗ്രേസ് അച്യുതമേനോനെ ആദ്യമായി കാണുന്ന രംഗമാണ് ഞാന്‍ അങ്ങനെ എഴുതിയത്. ആദ്യം എഴുതി വെച്ച് ഷൂട്ട് ചെയ്തിട്ടും തൃപ്തി തോന്നിയില്ല,’ ബ്ലെസി പറയുന്നു.
മൂന്ന് നാല് ടേക്ക് എടുത്തിട്ടും ആ ഷോട്ട് ശരിയായില്ലെന്നും അഞ്ച് മിനിറ്റ് തനിച്ചിരുന്ന് ആലോചിച്ച് ചെറിയ രണ്ടുമൂന്ന് തിരുത്ത് വരുത്തിയപ്പോള്‍ കൃത്യം തെളിവിലേക്ക് വന്നുവെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.
അതാണ് താന്‍ തന്റെ ഗുരുത്വമായി കാണുന്നതെന്നും ഒരു തെറ്റ് ചെയ്യാന്‍, കൃത്യമല്ലാത്ത ഒരു തീരുമാനത്തിലേക്ക് പോകാന്‍ തന്നെ മനസ് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Blessy talks about his writing style