| Saturday, 6th July 2019, 9:33 pm

കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷങ്ങളില്‍ കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിലും അധികാരത്തിലെത്തും: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സമീപഭാവിയില്‍ തന്നെ കേരളമടക്കമുള്ള ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങള്‍ കൂടി ബി.ജെ.പി കീഴടക്കുമെന്ന് അമിത് ഷാ. ഹൈദരാബാദിലെ ഷംഷാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ബി.ജെ.പി ഇപ്പോള്‍ തന്നെ കര്‍ണാടകയിലെ ഏറ്റവും വലിയ കക്ഷിയാണ്. പെട്ടെന്നില്ലെങ്കിലും അവിടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും. വരും വര്‍ഷങ്ങളില്‍ തെലങ്കാനയിലും ആന്ധ്രയിലും കേരളത്തിലും അധികാരത്തില്‍ വരാനുള്ള ശക്തി ബി.ജെ.പിയ്ക്കുണ്ട്. ‘ അമിത് ഷാ പറഞ്ഞു.

തെലങ്കാനയില്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് ക്യാംപെയ്‌ന് വേണ്ടിയാണ് അമിത്ഷായെത്തിയത്. അവിഭക്ത ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന നദേന്ദല ഭാസ്‌ക്കര്‍ റാവു, മുന്‍ ഐ.എ.എസ് ഓഫീസര്‍ ആര്‍.വി ചന്ദ്രവാദന്‍ തുടങ്ങിയവര്‍ അമിത് ഷായില്‍ നിന്നും ബി.ജെ.പി അംഗത്വമെടുത്തു.

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെയാണ് അമിത് ഷായുടെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more