നിയമസഭയുടെ അവസാന ദിവസമായിരുന്നു ഈ ആവശ്യമുന്നയിച്ച് ബി.ജെ.പി-എന്‍.ഡി.എ പ്രതിനിധികള്‍ രംഗത്തെത്തിയത്. ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
നിര്‍ബന്ധിത മതപരിവര്‍ത്തനവും മിശ്ര വിവാഹവും നിരോധിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ സര്‍ക്കാര്‍ പുനപരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ ബീഹാറിലും അത് നടപ്പിലാക്കുമെന്ന് സ്പീക്കര്‍ പ്രേം കുമാര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലേതിന് സമാനമായി ഇത്തരം കേസുകളില്‍ 20 വര്‍ഷം വരെ തടവുള്‍പ്പടെയുള്ള കഠിനമായ ശിക്ഷകള്‍ നല്‍കണമെന്നതാണ് എം.എല്‍.എമാരുടെ ആവശ്യം.
ബക്‌സര്‍ ജില്ലയില്‍ ആയിരത്തിലധികം ദളിത് കുടുംബങ്ങള്‍ മതം മാറിയെന്ന് ബക്‌സറില്‍ നിന്നുള്ള ബിജെപി എം.എല്‍.എ മിഥിലേഷ് തിവാരി ആരോപിച്ചു. ഉത്തര്‍പ്രദേശിന് സമാനമായ ഒരു നിയമം സംസ്ഥാനം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതം മാറിയവര്‍ക്ക് സംവരണം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെതിരെയും സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlight: BJP MLAs move motion calling for law to be brought to stop religious conversion in Bihar
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.