തലശ്ശേരി: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് ഒമ്പത് വര്‍ഷം തടവും പിഴയും. തലശേരി സ്വദേശിയായ 42 വയസ്സുകാരന്‍ ജി. സതീശനെയാണ് പോക്‌സോ നിയമ പ്രകാരം തലശേരി അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
ഒമ്പത് വര്‍ഷം തടവിനൊപ്പം ഇയാള്‍ 30,000 രൂപ പിഴയും ഇയാള്‍ അടക്കണം. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കുടി തടവ് അനുഭവിക്കണമെന്നും തലശേരി അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി എസ്. രശ്മിയുടെ വിധിയില്‍ പറയുന്നു.
2024 ഒക്ടോബര്‍ 27നായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിയെ കളിക്കുന്നതിനിടെ എടുത്തുകൊണ്ടുപോയി സതീശന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒരു ശൗചാലയത്തിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.
പരാതി പിന്‍വലിക്കാന്‍ കുട്ടിയുടെ രക്ഷിതാക്കളുടെ മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2008ല്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ തലശ്ശേരി ഇല്ലിക്കുന്ന് രഞ്ജിത്തിത്തിനെ വെട്ടിക്കൊന്ന കേസിലും ഇയാള്‍ പ്രതിയായിരുന്നു. എന്നാല്‍ 2019ല്‍ കേസിലെ എട്ട് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
സി.പി.ഐ.എം ഇല്ലിക്കുന്ന് ബ്രാഞ്ചംഗവും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്ത്. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇത് കൂടാതെ മറ്റ് ചില കേസുകളിലും സതീശന്‍ പ്രതിയായിട്ടുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: BJP Leader convicted on Sexual Assault against 6 year old Girl
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.