പാര്‍ലമെന്റി പാര്‍ട്ടി ഓഫീസില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വെച്ച് ബി.ജെ.പി
Kerala
പാര്‍ലമെന്റി പാര്‍ട്ടി ഓഫീസില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വെച്ച് ബി.ജെ.പി
നിഷാന. വി.വി
Friday, 24th July 2026, 1:46 pm

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ കാവിക്കൊടുന്തിയേന്തിയ സ്ത്രീയുടെ ചിത്രം വെച്ച് ബി.ജെ.പി. നിയമസഭയ്ക്കകത്തുള്ള പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലാണ് കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വെച്ചിരിക്കുന്നത്. ഇതിനൊപ്പം ഇരുവശങ്ങളിലുമായി ശ്യാമ പ്രസാദ് മുഖര്‍ജി, ദീന്‍ ദയാല്‍ ഉപാധ്യ എന്നിവരുടെ ചിത്രങ്ങളും വെച്ചിട്ടുണ്ട്.

അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലാണ് നിലവില്‍ ബി.ജെ.പിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് അനുവദിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ബി.ജെ.പിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് അനുവദിക്കുന്നത്. ഒന്നിലധികം എം.എല്‍.എമാര്‍ ഉണ്ടാവുമ്പോഴാണ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് അനുവദിക്കാറുള്ളത്.

നേരത്തെ രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായിരുന്നു. ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുന്ന ഗവര്‍ണറിന്റെ പരിപരാടിയില്‍ നിന്നും എല്‍.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ഇറങ്ങിപോവുന്നതടക്കമുള്ള സാഹചര്യം ഉണ്ടായിരുന്നു.

പുഷ്പാര്‍ച്ചന വെക്കാന്‍ വിസമ്മതിച്ചുകൊണ്ട് മുന്‍ മന്ത്രി വി.ശിവന്‍കുട്ടി, പി. പ്രസാദ് എന്നിവര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ചട്ടമുണ്ടോയെന്ന കാര്യത്തില്‍ മറുപടി പറയേണ്ടത് നിയമസഭാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ്.

Content Highlight: BJP displays a picture of a woman holding a saffron flag at its parliamentary party office.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.