കൊല്‍ക്കത്ത: ജെ.എന്‍.യു വിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യ കുമാറിനെതിരെ വീണ്ടും ആര്‍.എസ്.എസ് ആക്രമണം.
സി.പി.ഐ യുടെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ ബംഗാളില്‍ നടത്തിയ പരിപാടിക്കെത്തിയ കനയ്യയെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കനയ്യയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ആര്‍.എസ്.എസുകാര്‍ അദ്ദേഹത്തിന് നേരെ ചീമുട്ട എറിയുകയും ചെയ്തു. 100 കണക്കിന് വരുന്ന ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കനയ്യയ്ക്ക് നേരേ പ്രതിഷേധവുമായി എത്തിയത്.
മിഡ്നാപൂരിലെ റാലിക്കിടെ കനയ്യക്ക് നേരെ ആര്‍.എസ്.എസുകാര്‍ പാഞ്ഞടുക്കുകയായിരുന്നു. കനയ്യയെ ഇന്ത്യന്‍ തീവ്രവാദിയെന്നും ഐ.എസ് ഏജന്റെന്നും രാജ്യദ്രോഹി എന്നും ആക്രോശിച്ചായാരുന്നു ആക്രമിക്കാന്‍ ശ്രമിച്ചത്. കനയ്യകുമാര്‍ പാക്കിസ്ഥാനിലേക്ക് പോകാണമെന്നും സംഘപരിവാര്‍ മുദ്രാവാക്യം വിളിച്ചു.
ഇതോടെ എ.ഐ.എസ്.എഫ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. ഉടന്‍ തന്നെ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 19 ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.