| Sunday, 26th November 2017, 10:48 am

തൃശ്ശൂരില്‍ ബി.ജെ.പി - സി.പി.ഐ.എം സംഘര്‍ഷം; പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ കയ്പമംഗലത്തുണ്ടായ ബി.ജെ.പി. സി.പി.ഐ.എം സംഘര്‍ഷത്തില്‍ പരുക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. ഒളേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.


Also Read:  ഇന്ത്യക്കാര്‍ക്ക് അസഹിഷ്ണുത വര്‍ധിക്കുന്നു; രാഷ്ട്രീയ ചേരിതിരിവ് ചരിത്രത്തിന്റെ വളച്ചൊടിക്കലുകള്‍ കാരണമാകുമെന്നും കമല്‍ ഹാസന്‍


ഇന്നലെ രാത്രിയായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘടനാപ്രവര്‍ത്തനത്തെ ചൊല്ലി കഴിഞ്ഞ കുറച്ച നാളുകളായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് കയ്പമംഗലം.

Latest Stories

We use cookies to give you the best possible experience. Learn more