ഭുവനേശ്വര്‍: ഒഡിഷയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ബിജു ജനതാദള്‍. കര്‍ഷകര്‍ക്ക് നേരെയുള്ള അവഗണനയും ക്രമസമാധാന തര്‍ച്ചയെയും മുന്‍നിര്‍ത്തിയാണ് ബി.ജെ.ഡി സംസ്ഥാന വ്യാപകമായി അടുത്ത മാസം സമരത്തിനൊരുങ്ങുന്നത്.
ഭുവനേശ്വര്‍: ഒഡിഷയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ബിജു ജനതാദള്‍. കര്‍ഷകര്‍ക്ക് നേരെയുള്ള അവഗണനയും ക്രമസമാധാന തര്‍ച്ചയെയും മുന്‍നിര്‍ത്തിയാണ് ബി.ജെ.ഡി സംസ്ഥാന വ്യാപകമായി അടുത്ത മാസം സമരത്തിനൊരുങ്ങുന്നത്.
ഞായറാഴ്ച ഭുവനേശ്വറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.ഡി വൈസ് പ്രസിഡന്റ് ദേബി പ്രസാദ് മിശ്ര, പ്രതിപക്ഷ ഉപനേതാവ് പ്രസന്ന ആചാര്യ എന്നിവരാണ് പ്രതിഷേധ പരിപാടികളെക്കുറിച്ച് അറിയിച്ചത്.
കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ വെറും പാഴ്വാക്കായി മാറിയെന്നും ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരില്‍ അതൃപ്തരാണെന്നും ബി.ജെ.ഡി നേതാക്കള്‍ പറഞ്ഞു.
സംസ്ഥാനത്തെ നെല്ല് സംഭരണ സംവിധാനം പൂര്‍ണമായും തകര്‍ന്നതായി ബി.ജെ.ഡി ആരോപിച്ചു. ഈ വര്‍ഷം 73 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനോടകം വെറും 25 ലക്ഷം മെട്രിക് മാത്രമാണ് സംഭരിക്കാനായത്.
രജിസ്റ്റര്‍ ചെയ്ത 19.66 ലക്ഷം കര്‍ഷകരില്‍ ഭൂരിഭാഗവും തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനാവാതെ ദുരിതത്തിലാണ്.
കൃത്യ സമയത്ത് നെല്ല് സംഭരിക്കാത്തത് കാരണമാണ് അടുത്ത കൃഷിയിറക്കാന്‍ പണമില്ലാതെ കര്‍ഷകര്‍ വലയുന്നതെന്ന് പ്രസന്ന ആചാര്യ പറഞ്ഞു.
അയല്‍ സംസ്ഥാനമായ ഛത്തീസ്ഗഢിലെ സംഭരണ പ്രക്രിയ കൃത്യമായി നടക്കുന്നുണ്ടെന്നും ഒഡിഷയിലെ ഗവണ്മെന്റ് കടുത്ത പരാജയമാണെന്നും ബി.ജെ.ഡി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകരാറിലാണെന്നും മുന്‍ മുഖ്യമന്ത്രിയായ അരുണ്‍ കുമാര്‍ സാഹു പറഞ്ഞു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തന്നെ 40,000-ത്തിലധികം സ്ത്രീകള്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്ന് ബി.ജെ.ഡി ആരോപിച്ചു.
പഞ്ചായത്ത് തലത്തില്‍ തുടങ്ങി ജില്ലാ തലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് ബി.ജെ.ഡിയുടെ തീരുമാനം.
വള വിതരണത്തിലെ അപാകതകളും മൊത്തം താങ്ങ് വിലയുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്ദാന ലംഘനവും സമരത്തില്‍ പ്രധാന വിഷയങ്ങളാവും.
ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് നവീന്‍ പട്നായ്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാ ദളിന്റെ തീരുമാനം.
content highlight: BJD to protest over ‘farmers’ plights, poor law and order scenario’ in Odisha