ലക്ഷദ്വീപിലെ ബിത്ര: ആളിക്കത്തുന്ന പ്രതിഷേധവും പ്രതിരോധത്തിന്റെ പേരിലുള്ള ഒഴിപ്പിക്കൽ ഭീഷണിയും
36 ദ്വീപുകൾ ഉൾപ്പെടുന്ന ഒരു ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. ഈ ദ്വീപ് സമൂഹത്തിൽ ജനവാസമുള്ള ആകെ 10 ദ്വീപുകൾ മാത്രമേയുള്ളു. ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപാണ് ബിത്ര. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് ഏകദേശം 0.105 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വിസ്തീർണം. 105 കുടുംബങ്ങളിലായി 350 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. പ്രധാനമായും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് ഇവിടുത്തെ ജനങ്ങൾ ജീവിതം മുന്നോട്ട് പോകുന്നത്. മാലിക് മുല്ല എന്ന പുരാതന സൂഫി സന്യാസിയുടെ ശവകുടീരം ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ടൂറിസ്റ്റുകളെ വളരെയധികം ആകർഷിക്കുന്ന ഈ കൊച്ചു ദ്വീപ് ഇപ്പോൾ വാർത്തകളിൽ വലിയ ചർച്ച വിഷയമാണ്.
Content Highlight: Bitra in Lakshadweep: Fierce protests and threats of eviction in the name of defense
ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം
