| Monday, 28th April 2025, 10:01 am

ഒരടി തരാനാണ് തോന്നുന്നത്, പപ്പുചേട്ടന്റെ മോനായതുകൊണ്ട് വിട്ടു എന്ന് ആ അമ്മ പറഞ്ഞു: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗംഭീര പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് തരുണ്‍മൂര്‍ത്തി-മോഹന്‍ലാല്‍ ചിത്രം തുടരും. മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനും മേക്കിങ്ങിനുമെല്ലാം വലിയ കയ്യടിയാണ് ലഭിക്കുന്നത്.

തുടരും പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറയുകയാണ് നടനും ചിത്രത്തിന്റെ കോ ഡയരക്ടറുമായ ബിനു പപ്പു. തുടരും കണ്ട് തനിക്ക് ലഭിച്ച ചില പ്രതികരണങ്ങളെ കുറിച്ചും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പു പറയുന്നുണ്ട്.

‘ സിനിമ കാണാന്‍ പ്രകാശ് വര്‍മയും അവരുടെ ഭാര്യയും മകളുമൊക്കെ ഉണ്ടായിരുന്നു. പ്രകാശ് വര്‍മയുടെ ഭാര്യ ഞങ്ങളോട് പറഞ്ഞത് നിങ്ങള്‍ രണ്ട് പേരും കുറച്ച് ദിവസം ഇവിടുന്ന് മാറി നില്‍ക്കുന്നത് നന്നാവും എന്നാണ്.

നാട്ടില്‍ അധികം തിരിഞ്ഞ് കളിക്കേണ്ട എന്നായിരുന്നു പറഞ്ഞത്. അതുപോലെ ഇന്നലെ പടം കണ്ട് ഇറങ്ങിയപ്പോള്‍ ഒരു അമ്മ വന്നിട്ട് എന്റെ രണ്ടു കൈയും ഇങ്ങനെ പിടിച്ചു.

എന്നിട്ട് പറഞ്ഞു. ആദ്യം കാണുമ്പോള്‍ ഒരടി വെച്ചു തരണം എന്നായിരുന്നു. പിന്നെ നമ്മുടെ പപ്പു ചേട്ടന്റെ മോനായതുകൊണ്ട് ഞാന്‍ വിടുന്നു എന്ന്. അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു. ഞാനിങ്ങനെ അയ്യോ പെട്ടോ എന്ന നിലയില്‍ നില്‍ക്കുകയാണ്.

അങ്ങനെ ഞാന്‍ പ്രകാശേട്ടന്റെ അടുത്ത് ചെന്നിട്ട്  പ്രകാശേട്ടാ, ആ ഭാഗത്തേക്ക് പോകണ്ട അവര്‍ കുറച്ച് കലിപ്പിലാണ്. വെറുതെ അവിടെ ചെന്ന് അടി വാങ്ങി കൂട്ടേണ്ടെന്ന് പറഞ്ഞു,’ ബിനു പപ്പു പറഞ്ഞു.

ഇപ്പോള്‍ ഭയങ്കര പീസ് ഫുള്‍ ആണ്. നമ്മള്‍ ഈ സിനിമ പുറത്തുവരുമ്പോള്‍ എങ്ങനെ ആയിരിക്കും ആളുകള്‍ എടുക്കുക തുടങ്ങി ഒരുപാട് ചര്‍ച്ചകള്‍ ഞങ്ങളുടെ ഇടയില്‍ തന്നെ നടന്നിട്ടുണ്ട്.

നമ്മള്‍ നല്ലത് തന്നെ അല്ലേ ചെയ്തുവെച്ചത്, ഏതെങ്കിലും ഏരിയയില്‍ എന്തെങ്കിലും സംഭവിക്കുമോ തുടങ്ങി പല സംശയങ്ങളും ഉണ്ടായിരുന്നു.

എടുത്തുവെച്ച ഷോട്ട് ഉള്‍പ്പെടെ ഇത് പ്ലേസ് ചെയ്യണോ വേണ്ടേ തുടങ്ങി പല ചര്‍ച്ചകളും നടന്നിരുന്നു. എന്‍ഡ് ഓഫ് ദി ഡേ നമ്മള്‍ അത് പ്രേക്ഷകര്‍ക്ക് കൊടുത്തു. അവര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതില്‍ കിട്ടുന്ന സന്തോഷം വലുതാണ്,’ ബിനു പപ്പു പറഞ്ഞു.

Content Highlight: Binu Pappu about Audiance response on Thudarum Movie

We use cookies to give you the best possible experience. Learn more