ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കും; നെതന്യാഹുവുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രി
World
ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കും; നെതന്യാഹുവുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രി
നിഷാന. വി.വി
Wednesday, 17th December 2025, 2:07 pm

ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എ.സ് ജയശങ്കര്‍.

ആഗോള-പ്രാദേശിക വികസനത്തെക്കുറിച്ചുള്ള നെതന്യാഹുവിന്റെ കാഴ്ച്ചപ്പാടുകള്‍ വിലമതിക്കുന്നുവെന്നും ഉഭയകക്ഷി ബന്ധം ശക്തായി വളരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജറുസലേമിലേക്കുള്ള ക്ഷണത്തിന് നന്ദി. സാങ്കേതികവിദ്യ, സമ്പത്ത് വ്യവസ്ഥ, സുരക്ഷ എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് അദ്ദേഹവുമായി ചര്‍ച്ചചെയ്തു,’ മന്ത്രി പറഞ്ഞു.

ആഗോള-പ്രാദേശിക വികസനത്തെക്കുറിച്ചുള്ള നെതന്യാഹുവിന്റെ കാഴ്ച്ചപ്പാടുകള്‍ വിലമതിക്കുന്നുവെന്നും ഉഭയകക്ഷി ബന്ധം ശക്തമായി വളരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍ സാമ്പത്തികകാര്യമന്ത്രി നിര്‍ ബര്‍ക്കത്ത് വിദേശകാര്യമന്ത്രി ഗിഡിയോന്‍ സാര്‍ എന്നിവരുമായും മന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്.

മന്ത്രിയുടെ രണ്ട് ദിവസത്തെ ഇസ്രഈല്‍ സന്ദര്‍ശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവെയാണ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

അടുത്തിടെ നടന്ന മോദി-നെതന്യാഹു ഫോണ്‍കോളിനു ശേഷം ഉടനടി കൂടിക്കാഴ്ച്ചയുണ്ടാവുമെന്ന് ഇരുവരും അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അബുദാബിയില്‍ വെച്ച് നടന്ന ഉന്നതതല സര്‍ ബാനി യാസ് ഫോറത്തില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു മന്ത്രിയുടെ ഇസ്രഈല്‍ സന്ദര്‍ശനം. സിസംബര്‍ 15ന് നടന്ന 16ാമത് ഇന്ത്യ-യു.ഐ ജോയിന്റെ് കമ്മീഷന്‍ മീറ്റിങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.

കൂടിക്കാഴ്ച്ച സ്ഥിരീകരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നെതന്യാഹുവും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

 

Content Highlight: Bilateral relations will be further strengthened; Foreign Minister after talks with Netanyahu

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ടെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.