| Monday, 16th October 2017, 3:58 pm

'നമുക്കൊന്നായി പറക്കാം...'; അമ്മയ്ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ബിജിബാലിന്റെ മക്കള്‍ പാടുന്നു, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബിജിബാലിന്റെയും ശാന്തി ബിജിബാലിന്റെയും മക്കള്‍ പാടുകയാണ്. എല്ലാ വേദനകളെയും മറക്കുന്ന സംഗീതത്തില്‍ മുഴുകി അകാലത്തില്‍ വിട്ടുപിരിഞ്ഞ അമ്മയ്ക്കും ലോകത്തിലെ മുഴുവന്‍ അമ്മമാര്‍ക്കും ആദരമര്‍പ്പിച്ചുകൊണ്ട് കുരുന്നു പ്രതിഭകളുടെ പാട്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ്.

“കൈപിടിച്ച്- ലവ് ടു ഓള്‍ മദേഴ്‌സ്” എന്ന സംഗീത- ദൃശ്യാവിഷ്‌കാരത്തിനു പിന്നില്‍ ബിജിബാലിന്റെയും ശാന്തി ബിജിബാലിന്റെയും മക്കളായ ദേവദത്തും ദയയും ഒപ്പം ബിജിബാലിന്റെ സഹോദരീപുത്രി ലോലയുമാണ്. ദേവദത്ത് സംഗീതവും ലോല വരികളുമെഴുതിയിരിക്കുന്നു.


Also Read: ‘ഓ.. വല്ല്യ കാര്യായിപ്പോയി, അല്ലേലും സംഘാക്കളുടെ പിന്തുണയിലല്ല മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നത്’; സി.പി.ഐ.എം തീരുമാനത്തോട് വി.ടി ബല്‍റാം


ബോധി സൈലന്റ് സ്‌കേപ്പാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ആഗസ്റ്റ് 29 നാണ് ശാന്തി ബിജിബാല്‍ പക്ഷാഘാതത്തെത്തുടര്‍ന്ന് മരിക്കുന്നത്. 2002 ജനുവരി 21 നായിരുന്നു ഇരുവരുടെയും വിവാഹം.

വീഡിയോ:

We use cookies to give you the best possible experience. Learn more