ഈഫൽ ടവറിനേക്കാൾ വലുത്; ആരാണ് ചെനാബ് പാലത്തിന്റെ ശിൽപികൾ
ജിൻസി വി ഡേവിഡ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം, പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരത്തിലുള്ള പാലം അതെ ഇന്ത്യയിലെ ചെനാബ് പാലത്തിനെക്കുറിച്ച് തന്നെയാണ് പറയുന്നത്.

ജൂൺ ആറിന് ഉദ്ഘാടനം ചെയ്യപ്പെട്ട ചെനാബ് പാലം, ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏതൊരു റെയിൽവേ പദ്ധതിയും നേരിടുന്ന ഏറ്റവും വലിയ സിവിൽ-എഞ്ചിനീയറിംഗ് വെല്ലുവിളിയായിരുന്നെന്ന് തന്നെ പറയാം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ബക്കലിനും കൗരിക്കും ഇടയിൽ നിർമ്മിച്ച കോൺക്രീറ്റ് കമാന പാലമാണിത്.

ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്റ്റിന്റെ ഭാഗമായി നിർമിച്ച ഈ പാലം കശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആഗോള എഞ്ചിനീയറിംഗ് സ്ഥാപനമായ WSP ഫിൻലാൻഡ് ആണ് പാലത്തിന്റെ രൂപകൽപ്പനയ്ക്ക് നേതൃത്വം നൽകിയത്. 1,315 മീറ്റർ നീളമുള്ള ഈ പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്.

 

Content Highlight: Bigger than the Eiffel Tower; Who are the architects of the Chenab Bridge?

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം