മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു.
ഇപ്പോള്‍ തന്റെ ജയംകൊണ്ടന്‍ എന്ന തമിഴ് ചിത്രത്തിലെ പാട്ട് സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് ഭാവന. ആര്‍. കണ്ണന്‍ സംവിധാനം ചെയ്ത സിനിമയില്‍ വിനയ് റായ് ആയിരുന്നു നായകന്‍. മിസ് വൗ തമിഴ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ ‘നാന്‍ വരന്തു വയ്ത്ത’ എന്ന പാട്ടിനെ കുറിച്ചാണ് നടി സംസാരിച്ചത്.
ഞങ്ങള്‍ക്ക് വേണ്ടി തന്നെ കോസ്റ്റിയൂമും അങ്ങനെ തന്നെയായിരുന്നു. ആ പാട്ടിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുള്ള ഒരു കാര്യമുണ്ട്. വിനയ്ക്ക് ആ സമയത്ത് കുടയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അവിടേക്ക് വന്നിരുന്നില്ല.
ഞാനാണെങ്കില്‍ കുടയൊക്കെ എടുത്തിട്ടാണ് പോയത്. വെയില്‍ കൊള്ളാതെ കുടയും ചൂടിയാണ് ഞാന്‍ പലപ്പോഴും നിന്നത്. വിനയ് ആണെങ്കില്‍ എന്നേക്കാള്‍ നല്ല നീളമുള്ള ആളാണ്. അദ്ദേഹം വന്നിട്ട് എന്റെ കുടയും എടുത്തിട്ട് പോകും.
അതിന്റെ പേരില്‍ ഞാന്‍ ഒരുപാട് അടിയുണ്ടാക്കിയിട്ടുണ്ട്. ഞാന്‍ ഇനി സംസാരിക്കില്ലെന്ന് പറഞ്ഞ് പോയിട്ട് പോലുമുണ്ട്. ആ പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ രണ്ടുപേരും ഒരുമിച്ചാകും. എന്നാല്‍ കട്ട് പറഞ്ഞാല്‍ ഞങ്ങള്‍ മുഖം തിരിച്ചിട്ട് പോകും.
ഇപ്പോള്‍ സത്യത്തില്‍ അതിനെ പറ്റി ആലോചിക്കുമ്പോള്‍ നാണക്കേട് തോന്നുന്നുണ്ട്. വിനയ് അന്ന് കുട്ടികളെ പോലെയാണോ നീ ബിഹേവ് ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചിരുന്നു. രണ്ട് ദിവസത്തോളം ഞങ്ങള്‍ തമ്മില്‍ അടിയായിരുന്നു,’ ഭാവന പറയുന്നു.
Content Highlight: Bhavana Talks About Shooting Experience In Jayam Kondaan Movie With Actor Vinay Rai