മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ നടിയാണ് ഭാവന. 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താരം രണ്ട് പതിറ്റാണ്ടിനിടയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ പലതും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും അടക്കം താരം സജീവ സാന്നിധ്യമായിരുന്നു.
അടുത്തിടെ ഫ്രെയിം എക്‌സ് എന്ന് ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴ് നടന്‍ മാധവനോട് തനിക്കുണ്ടായ ആരാധനയെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കുട്ടിക്കാലത്ത് ക്ലാസ് കട്ട് ചെയ്ത് മാധവന്റെ സിനിമ കണ്ടതിനെ കുറിച്ചും പിന്നീട് അദ്ദേഹത്തോടൊപ്പം രണ്ട് തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടതിനെ കുറിച്ചും ഭാവന സംസാരിച്ചു.
‘ഞാന്‍ ആദ്യമായി സ്‌കൂളില്‍ വെച്ച് ക്ലാസ് ബങ്ക് ചെയ്ത് പോയി കാണുന്ന ചിത്രം അലൈപായുതേ ആയിരുന്നു.അതിന് മുമ്പ് വരെ അതിലെ നടന്‍ മാധവനെ അറിയില്ലായിരുന്നു. പക്ഷേ അദ്ദേഹത്തെ ആ ചിത്രത്തില്‍ കണ്ടപ്പോള്‍ എനിക്ക് ക്രഷായി. ഇതാരാ ഇത് എന്നുള്ള ചിന്തയില്‍ ഞാന്‍ അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു. ആ സിനിമ മൊത്തം അദ്ദേഹത്തെ തന്നെ നോക്കിയിരുന്നിട്ടാണ് ഞാന്‍ കണ്ട് തീര്‍ത്തത്.
അതിന് ശേഷം ഞാന്‍ ഭയങ്കര മാധവന്‍ ഫാനായി. അദ്ദേഹത്തിന്റെ ഫോട്ടോസെല്ലാം എവിടെ കണ്ടാലും സൂക്ഷിച്ച് വെക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ മാധവന്റെ കൂടെ എനിക്ക് ആദ്യമായി ഒരു പടത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷേ എനിക്കത് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് അദ്ദേഹം വീണ്ടും എന്നെ വിളിക്കുകയും അങ്ങനെ രണ്ട് ചിത്രങ്ങള്‍ ഒന്നിച്ച് ചെയ്യുകയും ചെയ്തു. ആര്യയും, വാഴ്ത്തുക്കളും. ഈയടുത്ത് റിലീസാകാന്‍ പോകുന്ന പടത്തിലേക്കും അദ്ദേഹം എന്നെ വിളിച്ചിരുന്നു പക്ഷേ അത് എനിക്ക് ചെയ്യാന്‍ സാധിച്ചില്ല കാരണം ഞാന്‍ യു.എസില്‍ ആയിരുന്നു. ആദ്യമായി വര്‍ക്ക് ചെയ്യാന്‍ പോയപ്പോള്‍ എന്റെ ക്രഷായിരുന്നു എന്നെല്ലാം ഞാന്‍ പറഞ്ഞിരുന്നു,’ ഭാവന പറഞ്ഞു.
Content Highlight: Bhavana talks about her child hood crush to a Tamil actor
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.