2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടട താരമായി മാറുകയും ചെയ്ത നടിയാണ് ഭാവന. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും തിളങ്ങിയ ഭാവന 23വര്‍ഷത്തെ തന്റെ കരിയറില്‍ 89 സിനിമകള്‍ ചെയ്തിട്ടുണ്ട്.
ആദ്യ സിനിമയായ നമ്മളിലെ പ്രകടനത്തിന് ഭാവനക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് കിട്ടിയ അവാര്‍ഡിനെ കുറിച്ചും സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് ഭാവന.
’15 വയസില്‍ സംസ്ഥാന അവാര്‍ഡ് കിട്ടുമ്പോള്‍ അതിന്റെ പ്രാധാന്യമൊന്നും എനിക്കറിയില്ല. അന്ന് ഒരു സ്‌പെഷ്യല്‍ ജൂറി മെന്‍ഷനാണ് കിട്ടിയിരുന്നത്. പക്ഷേ അതിന്റെ ഒരു പ്രാധന്യത്തെ കുറിച്ചോ വെയ്‌റ്റേജിനെ കുറിച്ചോ ചിന്തിക്കുന്നേ ഇല്ല. അവാര്‍ഡിന്റെ സീരിയസ്‌നെസൊന്നും മനസിലാക്കിയിട്ടില്ല.
പലപ്പോഴും ഞാന്‍ സിനിമ നിര്‍ത്തണമെന്ന് വിചാരിച്ചിട്ടുണ്ട്. സിനിമയില്‍ നമ്മുക്ക് ഒരു കണ്‍സിസ്റ്റന്‍സി ഉണ്ടാകില്ല. ചിലപ്പോള്‍ കരിയറില്‍ അടുപ്പിച്ച് അടുപ്പിച്ച് കുറെ സക്‌സസ് വരാം. പെട്ടന്നായിരിക്കും ഒരു താഴ്ച്ച ഉണ്ടാകും. ഞാനൊരു താരമൊന്നുമല്ല, പക്ഷേ കുറെയൊക്കെ സിനിമയുടെ പരാജയം എന്നെ ബാധിക്കും.
ചിലപ്പോള്‍ കുറച്ച് കാലത്തേക്ക് സിനിമയുടെ എണ്ണത്തില്‍ കുറവ് വന്നേക്കാം. അങ്ങനെയൊക്കെ സംഭവിക്കാം സിനിമയുടെ കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല,’ ഭാവന പറയുന്നു.
വരാന്‍ പോകുന്ന അനോമി വിജയമോ പരാജയമോ ആകമെന്നും അനോമി കഴിഞ്ഞിട്ട് ഏത് സിനിമയാണ് ചെയ്യുന്നതെന്ന് ചോദിച്ചാലല്‍ തനിക്കൊരു ഉറപ്പില്ലെന്നും ഭാവന പറയുന്നു. തനൊരു കന്നഡ സിനിമയും മലയാള സിനിമയും ചെയ്യുന്നുണ്ടെന്നും എന്നാലും പല കാര്യങ്ങളും നമുക്ക് ഉറപ്പില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
റീ ഇന്‍ഡ്രൊഡ്യൂസിങ് ഭാവന എന്ന വിശേഷണത്തോടെ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് അനോമി. ഭാവനയുടെ 90ാമത്തെ സിനിമയായാണ് അനോമി ഒരുങ്ങുന്നത്.റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭാവന, റഹ്‌മാന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Bhavana talks about first movie and about the risks in cinema