| Monday, 9th October 2017, 6:08 pm

'മലയാളത്തില്‍ ഇപ്പോള്‍ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല, എന്നാലും ഞാന്‍ ഹാപ്പിയാണ്'; ഭാവന പറയുന്നു, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: മലയാളത്തില്‍ പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും താന്‍ ഇപ്പോള്‍ സന്തുഷ്ടയാണെന്നും ഭാവന. ദുബായില്‍ ഒരു ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഭാവനയുടെ പ്രതികരണം.

ഈയ്യിടെ റിലീസായ ആദം ജോണിന് ശേഷം മലയാളത്തില്‍ സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും എന്നാലും താന്‍ സന്തുഷ്ടയാണെന്നും ഭാവന പറഞ്ഞു. അതേസമയം, നല്ല ചിത്രങ്ങള്‍ കിട്ടിയാല്‍ വീണ്ടും സജീവമാകുമെന്നും ഭാവന വ്യക്തമാക്കി.

പൃഥ്വിരാജ് നായകനായ ആദം ജോണായിരുന്നു ഭാവനയുടേതായി അവസാനമായി പുറത്തിറങ്ങഇയ അവസാന ചിത്രം. അതേസമയം, കന്നഡ സിനിമാ നിര്‍മ്മാതാവായ നവീനുമായുള്ള ഭാവനയുടെ വിവാഹം അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നാണ് താരം പറയുന്നത്.


Also Read:  ‘എന്റെ ദൗത്യം സത്യം പറയുകയാണ്; ‘ധീരയല്ല’, മാധ്യമ പ്രവര്‍ത്തകയാണ്’; അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാന വര്‍ധനവ് പുറത്തു കൊണ്ടുവന്ന റോഹിണി പറയുന്നു


വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെങ്കിലും ജനുവരിയിലായിരിക്കും വിവാഹമെന്നും താരം പറയുന്നു. ഇയ്യടുത്തായിരുന്നു വളരെ ലളതിമായ ചടങ്ങായി ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്.

We use cookies to give you the best possible experience. Learn more