ഓണത്തിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേമലു ടീമിനൊപ്പം നിവിന്‍ പോളിയും ചേരുമ്പോള്‍ വലിയ ആവേശത്തോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നിവിന്‍ പോളിയുടെ സ്‌ട്രോങ് ടെറിട്ടറിയായ റോം-കോം ഴോണറില്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം പുറത്തിറങ്ങുമ്പോള്‍ മികച്ച എന്റര്‍ടെയിനറില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Screen Grab/ Bhavana Studios/ Youtube.com
ഇപ്പോഴിതാ ചിത്രത്തിലേതായി പുറത്തുവന്ന ഏറ്റവും പുതിയ ഗാനമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിലെ ജനപ്രിയ ഗായകന്‍ എം.ജി ശ്രീകുമാര്‍ ആലപിച്ച മാന്ത്രികം എന്ന ഗാനമാണ് ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികളെഴുതി വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം മലയാളത്തില്‍ നിന്നും മറ്റൊരു ഫീല്‍ ഗുഡ് സോങ്ങ് എന്ന വിശേഷണം ഇതിനോടകം നേടിയിരിക്കുകയാണ്.
ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നതെങ്കിലും മമിതയുടെയും നിവിന്റെയും കോമ്പിനേഷനും ചിത്രം ഒരുക്കിയിരിക്കുന്ന പശ്ചാത്തലവും ഒരു ഫ്രെഷ് ഫീലാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. രണ്ട് ആക്ഷന്‍ ചിത്രങ്ങള്‍ കൂടി ക്ലാഷിനെത്തുന്ന ഓണത്തിന് കുടുംബപ്രേക്ഷകര്‍ ബെത്‌ലഹേമിനെ തന്നെ സ്വീകരിക്കുമെന്നാണ് സിനിമാ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Screen Grab/ Bhavana Studios/ Youtube.com
സംഗീത് പ്രതാപടക്കം പ്രേമലുവിലെ പ്രധാന താരങ്ങളെല്ലാം ബത്‌ലഹേമിലും വേഷമിടുന്നുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരാണ് ചിത്രം നിര്‍മിക്കുന്നത്. ആഗസ്റ്റ് 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlight: Bethlehem Kudumba Unit new song out now
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.