“ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചില ശത്രുക്കള്‍ എന്നെ പ്രമുഖ സാഹിത്യകാരന്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നു. ഞാന്‍ മാന്യംമര്യാദയ്ക്ക് ജീവിക്കുന്ന ഒരു മനുഷ്യനാണ്. നടപടിയുണ്ടാവണം എന്ന് അപേക്ഷിക്കുന്നു.” എന്നാണ് ബെന്ന്യാമിന്റെ പോസ്റ്റ്.
അമൃത ആശുപത്രിയോട് ചേര്‍ന്നുള്ള റെയില്‍വേ ട്രാക്കില്‍ നഴ്‌സായ യുവതി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്ത അമൃതയുടെ പേരുപരാമര്‍ശിക്കാതെയാണ് മാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. പ്രമുഖ ആശുപത്രിയെന്നുമാത്രം പരാമര്‍ശിക്കുകയാണുണ്ടായത്.
Don”t Miss: പിണറായി വളരെ നേരത്തെ തന്നെ മുഖ്യമന്ത്രിയാവേണ്ടിയിരുന്നു: വാനോളം പുകഴ്ത്തി മുസ്‌ലിം ലീഗ് നേതാക്കള്‍
അതേസമയം, അമൃത ആശുപത്രിയാണിതെന്നു പറഞ്ഞും അമൃതയുടെ പേരുപരാമര്‍ശിക്കാന്‍ തയ്യാറാവാത്ത മാധ്യമങ്ങളെ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ രംഗത്തുവരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബെന്ന്യാമിന്റെ പോസ്റ്റു വന്നിരിക്കുന്നത്.