50-ാം ഗോളുമായി ഛേത്രി; ബെംഗളൂരുവിന് മിന്നും ജയം
ISL
50-ാം ഗോളുമായി ഛേത്രി; ബെംഗളൂരുവിന് മിന്നും ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th December 2020, 9:24 pm

പനജി: ഒഡിഷയ്‌ക്കെതിരെ ബെംഗളൂരു എഫ്.സിയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ ജയം.

സുനില്‍ ഛേത്രിയും ക്ലെയിറ്റണ്‍ സില്‍വയുമാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. ടെയ്‌ലറിന്റെ വകയായിരുന്നു ഒഡിഷയുടെ ആശ്വാസഗോള്‍.

38-ാം മിനിട്ടില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ കിടിലന്‍ ഹെഡ്ഡര്‍ ഗോളിന്റെ ബലത്തിലാണ് ബെംഗളൂരു മുന്നില്‍ കയറിയത്. ഛേത്രിയുടെ ഈ സീസണിലെ മൂന്നാം ഗോളാണിത്.

ഐ.എസ്.എല്ലില്‍ ഛേത്രിയുടെ 50-ാം ഗോള്‍ സംഭാവനയായിരുന്നു ഇത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഛേത്രി.

ഒന്നാം പകുതിയില്‍ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം പകുതിയ്ക്കിറങ്ങിയ ബെംഗളൂരുവിന് 71-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങേണ്ടി വന്നു.

എന്നാല്‍ എട്ട് മിനിറ്റുകള്‍ക്കകം ബെംഗളൂരു ലീഡ് തിരിച്ചുപിടിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengaluru FC vs Odisha FC ISL