ജാദവിനെ ഞെട്ടിച്ച് ബെന്‍ സ്‌റ്റോക്‌സിന്റെ പറക്കും ക്യാച്ച് - വീഡിയോ
IPL 2019
ജാദവിനെ ഞെട്ടിച്ച് ബെന്‍ സ്‌റ്റോക്‌സിന്റെ പറക്കും ക്യാച്ച് - വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th April 2019, 11:20 pm

ജയ്പൂര്‍: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മാസ്മരിക ക്യാച്ചുമായി രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്റ്റോക്സ്. ജോഫ്ര ആര്‍ച്ചറുടെ വൈഡ് ഷോര്‍ട്ട് പന്ത് പോയിന്റിലൂടെ കട്ട് ചെയ്യാനുള്ള ജാദവിന്റെ ശ്രമം  പറന്നുകൊണ്ട് സ്റ്റോക്സ് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ആറാമത്തെ ഓവറിലെ ആറാമത്തെ പന്തിലായിരുന്നു സ്റ്റോക്‌സിന്റെ പറക്കും ക്യാച്ച്.

152 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങി ചെന്നൈയ്ക്ക് തുടക്കം മുതലെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായ മത്സരത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ചെന്നൈയുടെ താരത്തെ അപ്രതീക്ഷിത ക്യാച്ചിലൂടെ സ്റ്റോക്ക്‌സ് പവലിയനിലേക്ക് മടക്കിയത്.

തകര്‍ച്ചയോടെ തുടങ്ങിയ ചെന്നൈ നിലവില്‍ ക്യാപ്റ്റന്‍ ധോണിയുടെയും അമ്പാട്ടി റായിഡുവിന്റെയു ബാറ്റിംഗ് കരുത്തില്‍ വിജയലക്ഷ്യത്തിനായി പൊരുതുകയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കുകയായിരുന്നു. ഒരുതാരത്തിനും 30 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ലെന്നുള്ളതാണ് രാജസ്ഥാന്‍ ഇന്നിങ്‌സിലെ പ്രത്യേകത. ബെന്‍ സ്റ്റോക്‌സാ (26 പന്തില്‍ 28) ണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍.