ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ആഭ്യന്തര മത്സരങ്ങളില്‍ കളിക്കണമെന്ന് ബി.സി.സി.ഐ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പര്യടനത്തില്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് ഇരുവരും ആഭ്യന്തര മത്സരങ്ങളില്‍ കളിക്കണമെന്നാണ് നിര്‍ദേശം. നവംബര്‍ 30നാണ് പ്രോട്ടിയാസിനെതിരായ ആദ്യ ഏകദിനം നടക്കുന്നത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരു താരങ്ങളും കളിക്കുന്നത്.
വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ആഭ്യന്തര മത്സരത്തില്‍ കളിക്കുമെന്ന് രോഹിത് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോഹ്‌ലി ഇതേ സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്.
‘ഇന്ത്യയെ പ്രതിനിധീകരിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബോര്‍ഡും ടീം മാനേജ്മെന്റും അവരോട് പറഞ്ഞിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചതിനാല്‍, മത്സരക്ഷമത കൈവരിക്കാന്‍ അവര്‍ ആഭ്യന്തര മത്സരങ്ങളുടെ ഭാഗമാകേണ്ടിവരും,’ ബി.സി.സി.ഐ വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
നിലവില്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ നടക്കുന്നുണ്ട്. മാത്രമല്ല സയിദ് മുഷ്താഖ് അലി ട്രോഫി നവംബര്‍ 26ന് ആരംഭിക്കും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കാന്‍ ഇന്ത്യയുടെ പരിശീലകന്‍ ഗൗതം ഗംഭീറും താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
🚨 GOOD NEWS FOR MUMBAI 🚨
– Rohit Sharma is likely to be available for the Syed Mushtaq Ali Knockouts if Mumbai qualifies. [Devendra Pandey From Express Sports] pic.twitter.com/0vEeYRGl2D
അതേസമയം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കാഴ്ചവെച്ചത്. ഓസീസിനെതിരായ അവസാന മത്സരത്തില്‍ 168 റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പ് നേടാനും താരങ്ങള്‍ക്ക് സാധിച്ചിരുന്നു. രോഹിത് 121* റണ്‍സും വിരാട് 74 റണ്‍സുമാണ് മത്സരത്തില്‍ നേടിയത്.
ഏകദിനത്തില്‍ 276 മത്സരങ്ങളില്‍ നിന്ന് രോഹിത് 11370 റണ്‍സ് നേടിയിട്ടുണ്ട്. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 49.2 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.7 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 33 സെഞ്ച്വറികളാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 59 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.