സൗത്ത് ആഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന രണ്ട് ചതുര്‍ദിന മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്ക് പറ്റി വിശ്രമത്തിലായിരുന്ന റിഷബ് പന്താണ് ടീമിന്റെ ക്യാപ്റ്റന്‍.
സായി സുദര്‍ശനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് മത്സരം നടക്കുക. ആദ്യ മത്സരം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെയാണ് നടക്കുക. രണ്ടാം മത്സരം നവംബര്‍ ആറ് മുതല്‍ 9വരെയും നടക്കും.
ക്യാപ്റ്റനായി പന്ത് തിരിച്ചെത്തുമ്പോള്‍ ആരാധകരെല്ലാം ഏറെ ആവേശത്തിലാണ്. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക ടെസ്റ്റില്‍ പരിക്ക് പറ്റിയിട്ടും കളത്തിലിറങ്ങിയ പന്തിന്റെ മനോ വീര്യം ഏവരെയും അമ്പരപ്പിച്ചിരുന്നു.
പരിക്ക് പറ്റിയതോടെ ഇന്ത്യയ്ക്ക് വേണ്ടി പല മത്സരങ്ങളിലും താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ പ്രോട്ടിയാസ് എ ടീമിനെതിരെ നഷ്ടപ്പെട്ട തന്റെ ഫോം തിരിച്ചെടുക്കാനുള്ള വലിയ അവസരമാണ് വന്നുചേര്‍ന്നത്. മാത്രമല്ല രണ്ടാം ചതുര്‍ ദിന മത്സരത്തില്‍ കെ.എല്‍. രാഹുലും ഗെയ്ക്വാദും സിറാജുമുള്‍പ്പെടുന്ന വലിയ പേരുകളും സ്‌ക്വാഡിലുണ്ട്.
റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് മാത്രെ, എന്‍ ജഗ്ദീശന്‍ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍ (വൈസ് ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, രജത് പതിദാര്‍, ഹര്‍ഷ് ദുബെ, തനുഷ് കോട്ടിയന്‍, മാനവ് സുതര്‍, ഖലീല്‍ അഹമ്മദ്, ഗുര്‍ണൂര്‍ ബ്രാര്‍, അന്‍ഷുല്‍ കാംബോജ്, യാഷ് താക്കൂര്‍, ആയുഷ് ബധോണി, ശരണ്‍ഷ് ജെയ്ന്‍.
റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍ (വൈസ് ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, റിതുരാജ് ഗെയ്ക്വാദ്, ഹര്‍ഷ് ദുബെ, തനുഷ് കോട്ടിയന്‍, മാനവ് സുതര്‍, ഖലീല്‍ അഹമ്മദ്, ഗുര്‍ണൂര്‍ ബ്രാര്‍, അഭിമന്യ ഈശ്വരന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്
Content Highlight: BCCI releases India A squad Against South Africa