സൗത്ത് ആഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന രണ്ട് ചതുര്‍ദിന മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്ക് പറ്റി വിശ്രമത്തിലായിരുന്ന റിഷബ് പന്താണ് ടീമിന്റെ ക്യാപ്റ്റന്‍.
സായി സുദര്‍ശനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് മത്സരം നടക്കുക. ആദ്യ മത്സരം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെയാണ് നടക്കുക. രണ്ടാം മത്സരം നവംബര്‍ ആറ് മുതല്‍ 9വരെയും നടക്കും.
ക്യാപ്റ്റനായി പന്ത് തിരിച്ചെത്തുമ്പോള്‍ ആരാധകരെല്ലാം ഏറെ ആവേശത്തിലാണ്. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക ടെസ്റ്റില്‍ പരിക്ക് പറ്റിയിട്ടും കളത്തിലിറങ്ങിയ പന്തിന്റെ മനോ വീര്യം ഏവരെയും അമ്പരപ്പിച്ചിരുന്നു.
പരിക്ക് പറ്റിയതോടെ ഇന്ത്യയ്ക്ക് വേണ്ടി പല മത്സരങ്ങളിലും താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ പ്രോട്ടിയാസ് എ ടീമിനെതിരെ നഷ്ടപ്പെട്ട തന്റെ ഫോം തിരിച്ചെടുക്കാനുള്ള വലിയ അവസരമാണ് വന്നുചേര്‍ന്നത്. മാത്രമല്ല രണ്ടാം ചതുര്‍ ദിന മത്സരത്തില്‍ കെ.എല്‍. രാഹുലും ഗെയ്ക്വാദും സിറാജുമുള്‍പ്പെടുന്ന വലിയ പേരുകളും സ്‌ക്വാഡിലുണ്ട്.