| Tuesday, 30th December 2025, 8:21 pm

ന്യൂസിലാന്‍ഡിനെതിരെ സൂപ്പര്‍ താരങ്ങള്‍ ഇറങ്ങിയേക്കില്ല; സംഭവം ഇങ്ങനെ

ശ്രീരാഗ് പാറക്കല്‍

ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ജനുവരി 11നാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുംറയ്ക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും ബി.സി.സി.ഐ വിശ്രമം അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2026 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ന്യൂസിലാന്‍ഡിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില്‍ ഇരുവരും തിരിച്ചുവരുമെന്നാണ് സൂചന.

ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും – Photo: Probatsman/.com

ജനുവരി 21നാണ് ന്യൂസിലാന്‍ഡിന് എതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ ടി-20 അരങ്ങേറുന്നത്. നാഗ്പൂരില്‍ ആണ് വേദി. ലോകകപ്പിനായി തയ്യാറെടുക്കുന്ന അതേ സ്‌ക്വാഡ് തന്നെയാണ് കിവീസിനെതിരെയും കളത്തിലിറങ്ങുന്നത്.

അതേസമയം ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഇടം നേടിയിരുന്നു. പ്രോട്ടിയാസിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജു നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് താരം സ്‌ക്വാഡില്‍ ഇടം നേടിയത്. വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിനെ ഓവര്‍ടേക്ക് ചെയ്താണ് സഞ്ജു സ്‌ക്വാഡിലെത്തിയത്.

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: BCCI may rest Jasprit Bumrah and Hardik Pandya for ODI series against New Zealand

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more