ഐ.പി.എല്ലിന്റെ ആവേശം അലതല്ലുന്നതിനിടെ ബി.സി.സി.ഐ 2024-25 വര്‍ഷത്തെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. എ പ്ലസ്, എ, ബി, സി എന്നീ നാല് കാറ്റഗറികളിലായി 34 താരങ്ങളാണ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഏഴ് കോടിയാണ് ഇവരുടെ വാര്‍ഷിക വരുമാനം.
🚨 𝗡𝗘𝗪𝗦 🚨
BCCI announces annual player retainership 2024-25 – Team India (Senior Men)#TeamIndia
2024 ടി-20 ലോകകപ്പിന് പിന്നാലെ വിരാട്, രോഹിത്, ജഡേജ എന്നിവര്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇവരെ എ കാറ്റഗറിയിലേക്ക് ഡീമോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മൂവരും എലീറ്റ് കാറ്റഗറിയില്‍ തന്നെ തുടരുകയായിരുന്നു.
കഴിഞ്ഞ തവണ ബി.സി.സി.ഐ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്തായ ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും അപെക്‌സ് ബോര്‍ഡ് കരാര്‍ നല്‍കിയിട്ടുണ്ട്. ശ്രേയസ് ബി കാറ്റഗറിയിലും ഇഷാന്‍ കിഷന്‍ സി കാറ്റഗറിയിലുമാണ് ഇടം നേടിയത്. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് മൂന്ന് കോടിയും സി കാറ്റഗറിയിലെ താരങ്ങള്‍ക്ക് ഒരു കോടിയുമാണ് ലഭിക്കുക.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ കേന്ദ്ര കരാര്‍ നിലനിര്‍ത്തി. രണ്ടാം തവണയും സി കാറ്റഗറിയിലാണ് ഇടം നേടിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജുവിന് പുറമെ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിനും ധ്രുവ് ജുറെലിനും സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലഭിച്ചിട്ടുണ്ട്. ജെയ്‌സ്വാള്‍ ബി കാറ്റഗറിയിലും ജുറെല്‍ സി കാറ്റഗറിയിലുമാണ് ഇടം നേടിയിരിക്കുന്നത്.