| Thursday, 14th May 2026, 5:55 pm

തിലക് ക്യാപ്റ്റന്‍; സ്‌ക്വാഡില്‍ വൈഭവും... ഇന്ത്യന്‍ യുവ നിര ഇങ്ങനെ!

ശ്രീരാഗ് പാറക്കല്‍

2026 ജൂണില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. 15 അംഗങ്ങളുള്ള സ്‌ക്വാഡാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. തിലക് വര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

വൈസ് ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ്. മാത്രമല്ല വൈഭവ് സൂര്യവംശിയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനവുമായി വൈഭവ് മുന്നേറുകയാണ്. 15 വയസുകാരനായ വൈഭവ് സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 440 റണ്‍സാണ് നേടിയത്.

പ്രായത്തേക്കാള്‍ പക്വതയുള്ള താരത്തിന്റെ പ്രകടനത്തെ ഇതിനോടകം ലോക ക്രിക്കറ്റിലെ സീനിയര്‍ താരങ്ങള്‍ പുകഴ്ത്തിക്കഴിഞ്ഞു. മാത്രമല്ല താരത്തെ ഉടന്‍ ഇന്ത്യന്‍ ടീമിലെടുക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

അതേസമയം ത്രിരാഷ്ട്ര പരമ്പരയില്‍ ആതിഥേയരായ ശ്രീലങ്ക എ, ഇന്ത്യ എ, അഫ്ഗാനിസ്ഥാന്‍ എ എന്നിവര്‍ പങ്കെടുക്കും. ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം, ഇന്ത്യ എ ശ്രീലങ്ക എയ്ക്കെതിരെ രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളും കളിക്കും. ഇന്ത്യയുടെ റെഡ്-ബോള്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. വൈറ്റ്-ബോള്‍ പരമ്പര ദാംബുള്ളയില്‍ നടക്കും, മള്‍ട്ടി-ഡേ മത്സരങ്ങള്‍ ഗാലെയില്‍ നടക്കും.

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം

തിലക് വര്‍മ (ക്യാപ്റ്റന്‍), പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ് (വൈസ്-ക്യാപ്റ്റന്‍), ആയുഷ് ബധോണി, നിഷാന്ത് സിന്ധു, ഹര്‍ഷ് ദുബെ, സൂര്യാന്‍ഷ് ഷെഡ്‌ജെ, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), കുമാര്‍ കുശാഗ്ര (വിക്കറ്റ്), വിപ്രജ് നിഗം, യാഷ് താക്കൂര്‍, യുദ്ധ്‌വീര്‍ സിങ്, അന്‍ഷുല്‍ കംബോജ്, അര്‍ഷാദ് ഖാന്‍.

ഷെഡ്യൂള്‍

ജൂണ്‍ 11 – ഇന്ത്യ എ VS അഫ്ഗാനിസ്ഥാന്‍ എ

ജൂണ്‍ 13 – അഫ്ഗാനിസ്ഥാന്‍ എ VS ശ്രീലങ്ക എ

ജൂണ്‍ 15 – ഇന്ത്യ എ VS ശ്രീലങ്ക എ

ജൂണ്‍ 17 – ഇന്ത്യ എ VS അഫ്ഗാനിസ്ഥാന്‍ എ

ജൂണ്‍ 19 – അഫ്ഗാനിസ്ഥാന്‍ എ VS ശ്രീലങ്ക എ

ജൂണ്‍ 21 – ഫൈനല്‍

Content Highlight: BCCI announces India A squad for ODI tri-series in Sri Lanka in June 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more