| Thursday, 22nd May 2025, 6:46 pm

വെടിക്കെട്ട് ഇനി ഇംഗ്ലണ്ടിന്റെ നെഞ്ചത്ത്; ഇന്ത്യന്‍ ടീമില്‍ സൂര്യവംശി, ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിച്ചവന്‍ നയിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ U19 ടീമിനെ പ്രഖ്യാപിച്ചു. ആയുഷ് മാഹ്‌ത്രെയെ ക്യാപ്റ്റനാക്കി 16 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 24 മുതല്‍ ജൂലൈ 23വരെയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുക.

ജൂണ്‍ 24ന് ലോഫ്ബറോ യൂണിവേഴ്‌സിറ്റിയില്‍ ഇരു ടീമുകളും സന്നാഹമത്സരം കളിക്കും. 27 മുതലാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ഇതിന് പുറമെ രണ്ട് മള്‍ട്ടി ഡേ മാച്ചുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഐ.പി.എല്‍ സെന്‍സേഷനുകളായ വൈഭവ് സൂര്യവംശിയും ആയുഷ് മാഹ്‌ത്രെയുമാണ് ടീമിലെ പ്രധാന ആകര്‍ഷണം. ഇരുവരും ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങള്‍ ഇംഗ്ലണ്ടിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടത്തോടെയാണ് വൈഭവ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. ഈ സീസണിലെ ഏറ്റവും വലിയ ഫൈന്‍ഡിങ്ങായിരുന്നു ബീഹാര്‍ താരം.

രാജസ്ഥാന്‍ റോയല്‍സിനായി ഏഴ് മത്സരത്തില്‍ നിന്നും 36.00 ശരാശരിയിലും 206.55 സ്‌ട്രൈക്ക് റേറ്റിലും 252 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമാണ് താരം അടിച്ചെടുത്തത്.

സീസണിന്റെ പകുതിയോടെയാണ് ആയുഷ് ചെന്നൈ ജേഴ്‌സിയില്‍ കളത്തലിറങ്ങിയത്. സീസണില്‍ കളിച്ച ആറ് മത്സരത്തില്‍ നിന്നും 34.33 ശരാശരിയിലും 187.27 സ്‌ട്രൈക്ക് റേറ്റിലും മാഹ്‌ത്രെ 206 റണ്‍സ് നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ U19 സ്‌ക്വാഡ്

ആയുഷ് മാഹ്‌ത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്‌സിങ് ചാവ്ദ, രാഹുല്‍ കുമാര്‍, അഭിജ്ഞാന്‍ കുണ്ഡു (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുദ്ധജീത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോല്‍ സിങ്.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: നമന്‍ പുഷ്പക്, ഡി. ദീപേഷ്, വേദാന്ത് ത്രിവേദി, വികല്‍പ് തിവാരി, അലംകൃത രാപോല്‍ (വിക്കറ്റ് കീപ്പര്‍).

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം

(ദിവസം – മത്സരം – വേദി എന്നീ ക്രമത്തില്‍)

ജൂണ്‍ 24, ചൊവ്വ – 50 ഓവര്‍ സന്നാഹ മത്സരം – ലോഫ്ബറോ യൂണിവേഴ്‌സിറ്റി

ജൂണ്‍ 27, വെള്ളി – ആദ്യ ഏകദിനം – ഹൂവ്

ജൂണ്‍ 30, തിങ്കള്‍ – രണ്ടാം ഏകദിനം – നോര്‍താംപ്ടണ്‍

ജൂലൈ 02, ബുധന്‍ – മൂന്നാം ഏകദിനം – നോര്‍താംപ്ടണ്‍

ജൂലൈ 05, ശനി – നാലാം ഏകദിനം – വോര്‍സ്റ്റര്‍

ജൂലൈ 07, തിങ്കള്‍ – അവസാന ഏകദിനം – വോര്‍സ്റ്റര്‍

ജൂലെ 12 – ജൂലൈ 15 – ആദ്യ മള്‍ട്ടി ഡേ മാച്ച് – ബെക്കന്‍ഹാം

ജൂലൈ 20 – ജൂലൈ 23 – രണ്ടാം മള്‍ട്ടി ഡേ മാച്ച് – ചെംസ്‌ഫോര്‍ഡ്‌

Content Highlight: BCCI announced India U19 squad for England tour, Vaibhav Suryavanshi and Ayush Mahtre included

We use cookies to give you the best possible experience. Learn more