ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ U19 ടീമിനെ പ്രഖ്യാപിച്ചു. ആയുഷ് മാഹ്‌ത്രെയെ ക്യാപ്റ്റനാക്കി 16 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 24 മുതല്‍ ജൂലൈ 23വരെയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുക.
ജൂണ്‍ 24ന് ലോഫ്ബറോ യൂണിവേഴ്‌സിറ്റിയില്‍ ഇരു ടീമുകളും സന്നാഹമത്സരം കളിക്കും. 27 മുതലാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ഇതിന് പുറമെ രണ്ട് മള്‍ട്ടി ഡേ മാച്ചുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ഐ.പി.എല്‍ സെന്‍സേഷനുകളായ വൈഭവ് സൂര്യവംശിയും ആയുഷ് മാഹ്‌ത്രെയുമാണ് ടീമിലെ പ്രധാന ആകര്‍ഷണം. ഇരുവരും ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങള്‍ ഇംഗ്ലണ്ടിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
— Rajasthan Royals (@rajasthanroyals) May 22, 2025
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടത്തോടെയാണ് വൈഭവ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. ഈ സീസണിലെ ഏറ്റവും വലിയ ഫൈന്‍ഡിങ്ങായിരുന്നു ബീഹാര്‍ താരം.
രാജസ്ഥാന്‍ റോയല്‍സിനായി ഏഴ് മത്സരത്തില്‍ നിന്നും 36.00 ശരാശരിയിലും 206.55 സ്‌ട്രൈക്ക് റേറ്റിലും 252 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമാണ് താരം അടിച്ചെടുത്തത്.
സീസണിന്റെ പകുതിയോടെയാണ് ആയുഷ് ചെന്നൈ ജേഴ്‌സിയില്‍ കളത്തലിറങ്ങിയത്. സീസണില്‍ കളിച്ച ആറ് മത്സരത്തില്‍ നിന്നും 34.33 ശരാശരിയിലും 187.27 സ്‌ട്രൈക്ക് റേറ്റിലും മാഹ്‌ത്രെ 206 റണ്‍സ് നേടിയിട്ടുണ്ട്.
Leading the Indian U-19 young guns to England! 💪🏻💛