ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എയുടെ സ്‌ക്വാഡ് പുറത്തുവിട്ട് ബി.സി.സിഐ. 18 പേര്‍ അടങ്ങുന്ന സ്‌ക്വാഡ് ആണ് ബി.സി.സി.ഐ പുറത്തുവിട്ടത്. 2024-25ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ അംഗമായ അഭിമന്യു ഈശ്വരനെ ടീമിന്റെ ക്യാപ്റ്റനായും ധ്രുവ് ജുറെലിനെ വൈസ് ക്യാപ്റ്റനായുമാണ് നിയമിച്ചത്.
മാത്രമല്ല രോഹിത് ശര്‍മയ്ക്ക് പകരം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയുള്ളവരില്‍ ഒരാളായ ശുഭ്മാന്‍ ഗില്ലും സഹതാരം സായ് സുദര്‍ശനും രണ്ടാം മത്സരത്തിന് മുമ്പ് ടീമില്‍ ചേരും.
മെയ് 30ന് കാന്റര്‍ബറിയില്‍ ആരംഭിക്കുന്ന പര്യടനത്തില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. മാത്രമല്ല ജൂണ്‍ 13 മുതല്‍ ബെക്കന്‍ഹാമില്‍ നടക്കുന്ന ‘ഇന്‍ട്രാസ്‌ക്വാഡ്’ മത്സരത്തിലും ടീം കളിക്കും.
ഇന്ത്യ എയുടെ ഇംഗ്ലണ്ട് പര്യടനം (എല്ലാ മത്സരങ്ങളും ലോക്കല്‍ ടൈം 10 എ.എം)
ആദ്യ ടെസ്റ്റ് – മെയ് 30 മുതല്‍ ജൂണ്‍ 2 വരെ – കാന്റര്‍ബറി
രണ്ടാം ടെസ്റ്റ് – ജൂണ്‍ ആറ് മുതല്‍ ഒമ്പത് വരെ – നോര്‍താംപ്ടണ്‍
മൂന്നാം ടെസ്റ്റ് – ജൂണ്‍ 12 മുതല്‍ 16 വരെ – ബെക്കന്‍ഹാം