| Thursday, 22nd May 2025, 2:19 pm

ക്യാപ്റ്റനായി ആയുഷും ബിഗ് ഹിറ്ററായി വൈഭവും; ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ U-19 സ്‌ക്വാഡില്‍ മലയാളിയും

സ്പോര്‍ട്സ് ഡെസ്‌ക്

2025 ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ U-19 സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. പര്യടനത്തില്‍ 50 ഓവര്‍ സന്നാഹ മത്സരവും തുടര്‍ന്ന് അഞ്ച് മത്സരങ്ങളുമുള്ള ഏകദിന പരമ്പരയും, ഇംഗ്ലണ്ട് U-19നെതിരെയുള്ള രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളും ഉള്‍പ്പെടുന്നു.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിച്ച യുവ താരം ആയുഷ് മാഹ്‌ത്രെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ജൂനിയേഴ്‌സ് ഇറങ്ങുന്നത്. രാജസ്ഥാന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. മാത്രമല്ല മലായാളി യുവ താരം മുഹമ്മദ് ഇനാനും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

2025 ഐ.പി.എല്ലില്‍ ഇന്ത്യ ജൂനിയര്‍ ക്യാപ്റ്റന്‍ ആയുഷ് മിന്നും പ്രകടനമാണ് നടത്തിയത്. സീസണില്‍ ചെന്നൈക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ താരം ആറ് മത്സരത്തില്‍ നിന്ന് 206 റണ്‍സാണ് നേടിയത്. 94 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 34.33 എന്ന ആവറേജിലാണ് ആയുഷിന്റെ സ്‌കോറിങ്. മാത്രമല്ല 187.27 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരം നേടിയിട്ടുണ്ട്.

അതേസമയം നേരിട്ട ആദ്യ പന്ത് സിക്സര്‍ പറത്തിയ വൈഭവ് അരങ്ങേറ്റ സീസണില്‍ തന്നെ ഏഴ് മത്സരത്തില്‍ നിന്ന് 252 റണ്‍സാണ് നേടിയത്. 101 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 36 ആവറേജിലാണ് യുവ താരത്തിന്റെ സ്‌കോറിങ്. മാത്രമല്ല 206.56 എന്ന മിന്നും സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. സീസണില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും 18 ഫോറും 24 സിക്സുമാണ് താരം നേടിയത്.

ഇന്ത്യ U-19 സ്‌ക്വാഡ്

ആയുഷ് മാഹ്‌ത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്സിങ് ചാവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ്. അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുധജിത് ഗുഹ, പ്രണവ് രാഗവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോല്‍ജീത് സിങ്

സ്റ്റാന്‍ഡ്‌ബൈ കളിക്കാര്‍ : നമന്‍ പുഷ്പക്, ഡി. ദീപേഷ്, വേദാന്ത് ത്രിവേദി, വികല്‍പ് തിവാരി, അലങ്കൃത് റാപോള്‍ (വിക്കറ്റ് കീപ്പര്‍)

2025ലെ ഇന്ത്യയുടെ U-19 ഇംഗ്ലണ്ട് പര്യടനത്തിന്റെ പൂര്‍ണ്ണ ഷെഡ്യൂള്‍ (മത്സരം, തിയ്യതി, വേദി എന്ന ക്രമത്തില്‍)

വാം-അപ്പ് മത്സരം – ജൂണ്‍ 24, ലൗബറോ യൂണിവേഴ്‌സിറ്റി

ആദ്യ വണ്‍ ഡേ – ജൂണ്‍ 27, ഹോവ്

രണ്ടാമത്തെ ഏകദിനം – ജൂണ്‍ 30, നോര്‍താംപ്ടണ്‍

മൂന്നാം ഏകദിനം – ജൂലൈ 2, നോര്‍ത്താംപ്ടണ്‍

നാലാമത്തെ ഏകദിനം – ജൂലൈ 5, വോര്‍സെസ്റ്റര്‍

അഞ്ചാമത്തെ ഏകദിനം – ജൂലൈ 7, വോര്‍സെസ്റ്റര്‍

ആദ്യ മള്‍ട്ടി-ഡേ മത്സരം – ജൂലൈ 12 – 15, ബെക്കന്‍ഹാം

രണ്ടാമത്തെ മള്‍ട്ടി-ഡേ മത്സരം – ജൂലൈ 20 – 23, ചെംസ്‌ഫോര്‍ഡ്

Content Highlight: BCCI Announce India Under 19 Squad For England Tour

We use cookies to give you the best possible experience. Learn more