യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജി (പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍) മികച്ച മുന്നേറ്റമാണ് സീസണില്‍ കാഴ്ചവെക്കുന്നത്. നിലവില്‍ പി.എസ്.ജി ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലാണ്. ആദ്യ പാദ സെമിയില്‍ ആഴ്‌സണലിനെ എതിരില്ലാത്ത ഒരു ഗോളിന് പി.എസ്.ജി പരാജയപ്പെടുത്തിയിരുന്നു.
ഇതോടെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാനാണ് പി.എസ്.ജി ലക്ഷ്യം വെക്കുന്നത്. ടീമിന്റെ ഈ മികച്ച മുന്നേറ്റത്തിന് പിന്നാലെ ടീമിന്റെ പരിശീലകന്‍ ലൂയിസ് എന്റിക്വിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ജര്‍മന്‍ ഇതിഹാസം ബാസ്റ്റ്യന്‍ ഷ്വെയിന്‍സ്റ്റീഗര്‍. പി.എസ്.ജിയുടെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ പരിശീലകനായ ലൂയിസാണെന്നാണ് ഷ്വെയിന്‍സ്റ്റീഗര്‍ പറഞ്ഞത്.
Luis Enrique
‘പി.എസ്.ജിക്ക് നെയ്മറും എംബാപ്പെയും മെസിയും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു സൂപ്പര്‍ സ്റ്റാറും ഇല്ലാത്ത ഈ ടീം വളരെ മികച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ മറ്റെല്ലാവരേക്കാളും ടീമിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ലൂയിസ് എന്റിക്വ് ആണ്.
അദ്ദേഹം ബാഴ്സലോണയുടെ പരിശീലകനായിരുന്ന സമയങ്ങളില്‍ അത്ഭുതകരമായ പ്രകടനങ്ങളാണ് ടീം നടത്തിയത്. എല്ലാ താരങ്ങളെയും അദ്ദേഹം കൈകാര്യം ചെയ്ത രീതി അതിശയകരമാണ്, അദ്ദേഹം എല്ലാത്തിലും മികവ് കാണിക്കുന്നു,’ ഷ്വെയിന്‍സ്റ്റീഗര്‍ പറഞ്ഞു.
Bastian
പി.എസ്.ജിയില്‍ കളിച്ച ലയണല്‍ മെസി ഇപ്പോള്‍ എം.എല്‍.എസില്‍ ഇന്റര്‍മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. നെയ്മര്‍ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്കും കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രഡിലും ചേക്കറിയിരുന്നു.
അതേസമയം ഇന്ന് (ശനി) നടക്കുന്ന മത്സരത്തില്‍ സ്ട്രാസ്ബര്‍ഗാണ് പി.എസ്.ജിയുടെ എതിരാളികള്‍. സ്റ്റേഡ് ഡി ലാ മെയ്‌നുവയിലാണ് മത്സരം നടക്കുക. നിലവില്‍ ലീഗ് വണ്ണില്‍ 31 മത്സരങ്ങളില്‍ നിന്ന് 24 വിജയവും ആറ് സമനിലയും ഒരു തോല്‍വിയുമടക്കം 78 പോയിന്റാണ് പി.എസ്.ജി നേടിയത്.
Content Highlight: Bastian Schweinsteiger Praises Luis Enrique