മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു. 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളിക്ക് കിട്ടിയ പാന്‍ ഇന്ത്യന്‍ റീച്ച് മറ്റ് ഭാഷകളിലും ബേസിലിന് ശ്രദ്ധ നേടികൊടുത്തിരുന്നു.
നസ്രിയയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ബേസില്‍ ജോസഫ്. സൂക്ഷ്മദര്‍ശിനിയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. സൂക്ഷ്മദര്‍ശിനിയുടെ സെറ്റില്‍ വെച്ചാണ് നസ്രിയയെ താന്‍ ആദ്യമായി കാണുന്നതെന്നും അതുവരെ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചും സുഹൃത്തുക്കള്‍ വഴി പരസ്പരം അറിയുകയും കേള്‍ക്കുകയും മാത്രമേ ചെയ്തിരുന്നുള്ളുവെന്നും ബേസില്‍ പറയുന്നു.
തങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്യണമെന്ന് തന്നോടും നസ്രിയയോടും സുഷിനും ശ്യാംപുഷ്‌കരനും ദിലീഷ് പോത്തനുമൊക്കെ പലതവണ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അവരവരുടെ വര്‍ക്കിനോടുമുള്ള ബഹുമാനം ഇരുവര്‍ക്കുമുണ്ടായിരുന്നുവെന്നും എങ്കില്‍പ്പോലും ലൊക്കേഷനിലെത്തിയാല്‍ പരസ്പരം അടിപിടി ബഹളമായിരുന്നുവെന്നും ബേസില്‍ പറയുന്നു. താന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ ആക്ട്രസാണ് നസ്രിയെന്നും ബേസില്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൂക്ഷ്മദര്‍ശിനിയുടെ സെറ്റില്‍വെച്ചാണ് നസ്രിയയെ ആദ്യമായി കാണുന്നത്. അതുവരെ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചും സുഹൃത്തുക്കള്‍ വഴി പരസ്പരം അറിയുകയും കേള്‍ക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂ. നിങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്യണമെന്ന് എന്നോടും നസ്രിയയോടും സുഷിനും ശ്യാംപുഷ്‌കരനും ദിലീഷ് പോത്തനുമൊക്കെ പലതവണ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ അതിനുള്ള ശ്രമങ്ങള്‍ മുന്‍പ് നടത്തിയിട്ടുമുണ്ട്. വ്യക്തിപരമായും അവരവരുടെ വര്‍ക്കിനോടുമുള്ള ബഹുമാനം രണ്ടുപേര്‍ക്കുമുണ്ട്
എങ്കില്‍പ്പോലും ലൊക്കേഷനിലെത്തിയാല്‍ പരസ്പരം അടിപിടി ബഹളമായിരുന്നു. ഒരുതരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല. എന്ത് ചെയ്താലും ‘നല്ല ബോറായിട്ടുണ്ട്’ അല്ലെങ്കില്‍ ‘വളരെ മനോഹരമായിരിക്കുന്നു നിന്റെ അഭിനയം’ എന്നൊക്കെ കളി പറയും. ഇന്ന് അവളെ എങ്ങനെ ശരിയാക്കും, അവളുടെ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്താണ് ലൊക്കേഷനിലേക്ക് പോയിരുന്നത്. ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ ആക്ട്രസാണ് നസ്രിയ,’ ബേസില്‍ ജോസഫ് പറയുന്നു.
Content highlight: Basil Joseph talks about Nazriya nazim