| Tuesday, 1st July 2025, 6:38 pm

ആ സിനിമ റീ റിലീസ് ചെയ്യണം; അതൊക്കെ വന്നാൽ തിയേറ്റർ കുലുങ്ങും: ബേസിൽ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് കൃഷ്ണയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത് കൺവിൻസിങ് സ്റ്റാർ എന്നാണ്. എല്ലാ സിനിമയിലും ചതിയൻ കഥാപാത്രമായാണ് സുരേഷ് കൃഷ്ണ വേഷമിടുന്നത്. അതുകൊണ്ടാണ് അത്തരമൊരു പേര് സോഷ്യൽ മീഡിയ ഇട്ടുകൊടുത്തത്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണയും ബേസിൽ ജോസഫും.

ക്രിസ്റ്റ്യൻ ബ്രദേഴ്സ് റീ റിലീസ് ചെയ്യണമെന്നുള്ള ആവശ്യങ്ങളൊക്കെയുണ്ടെന്നും സുരേഷ് കൃഷ്ണയുടെ സീൻ വന്നാൽ തിയേറ്റർ കുലുങ്ങുമെന്നും ബേസിൽ ജോസഫ് പറയുന്നു.

സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ചുള്ള ട്രോളുകൾ വന്ന ശേഷമാണ് ഈ കാര്യം ശ്രദ്ധിച്ചതെന്നും എല്ലാത്തിലും ഒരുപോലുള്ള ചതിയാണ് താൻ ചെയ്തതെന്നും സുരേഷ് കൃഷ്ണ പറയുന്നു. ഇതൊന്നും അറിഞ്ഞിട്ടല്ല ചെയ്യുന്നതെന്നും ചെയ്തതൊന്നും ഓർത്ത് വച്ചിട്ടുമില്ലെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.

തൻ്റെ മക്കൾ പോലും ഇപ്പോഴാണ് കാണുന്നതെന്നും അവർ താൻ നല്ലയാളാണെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നെന്നും സുരേഷ് കൃഷ്ണ പറയുന്നു. ഇപ്പോൾ ആ ചിന്തകളൊക്കെ പോയെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേർത്തു.

ക്രിസ്റ്റ്യൻ ബ്രദേഴ്സ് റീ റിലീസ് ചെയ്യണമെന്നൊക്കെയുള്ള ആവശ്യങ്ങളൊക്കെയുണ്ട്. ആ സീൻ വന്നാൽ തിയേറ്റർ കുലുങ്ങും,’ ബേസിൽ പറയുന്നു.

‘ ട്രോളുകൾ ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന ശേഷം എടുത്തുനോക്കി. എല്ലാത്തിലും ഒരേപോലെയുള്ള ചതി. ഇതൊന്നും അറിഞ്ഞിട്ടല്ലോ നമ്മൾ ചെയ്യുന്നത്. ഒന്നും ഓർത്ത് വച്ചിട്ടും ഇല്ല. എൻ്റെ മക്കൾ തന്നെ ഇപ്പോഴാണ് കാണുന്നത്. അവർ ഞാൻ നല്ല ആളാണെന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു. ഇപ്പോൾ അത് മൊത്തം പോയി. പണ്ടെ കുഴപ്പമാണല്ലോ എന്നാണ് ഇപ്പോൾ പറയുന്നത്,’ സുരേഷ് കൃഷ്ണ പറയുന്നു.

ബേസിലും സുരേഷ് കൃഷ്ണയും ഒന്നിച്ച ചിത്രമാണ് മരണമാസ്. വിഷു റിലീസ് ആയാണ് സിനിമ എത്തിയത്. ചിത്രത്തിൽ ലൂക് എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിച്ചത്. ബസ് ഡ്രൈവർ എന്ന കഥാപാത്രമായി എത്തിയത് സുരേഷ് കൃഷ്ണയായിരുന്നു.

Content Highlight: Basil Joseph Talking about Suresh Krishna’s Movie

We use cookies to give you the best possible experience. Learn more