| Thursday, 13th March 2025, 10:49 pm

കംഫര്‍ട്ട് സോണില്‍ ഇരുന്നുകൊണ്ട് സിനിമ ചെയ്യാന്‍ ശ്രമിക്കാറില്ല: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനായി കടന്നുവന്ന മലയാളികള്‍ക്ക് ജനപ്രിയനായ സംവിധായകനും, നടനുമായ വ്യക്തിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം ഗോദ മിന്നല്‍ മുരളി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മികച്ച സംവിധായകന്‍ എന്ന രീതിയില്‍ വളരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2021ല്‍ പുറത്തുവന്ന മിന്നല്‍ മുരളി അദ്ദേഹത്തിന് അന്യഭാഷകളിലും ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു.

ഇപ്പോള്‍ സിനിമ എങ്ങനെയാണ് തന്നെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. നമ്മള്‍ ജോലി ചെയ്യുന്നത് നമ്മള്‍ക്ക് വേണ്ടി തന്നെയാണെന്നും വിശ്രമം ഇല്ലാതെയും മറ്റും നമ്മള്‍ പണിയെടുത്ത് നമ്മള്‍ അനുഭവിക്കുന്ന ആത്മസംതൃപ്തിയാണ് ഇഷ്ടപ്പെടുന്ന മേഖലയില്‍ നമ്മള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ് എന്നും ബേസില്‍ പറയുന്നു.

തനിക്ക് അങ്ങനെയൊന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും ഒരു കംഫര്‍ട്ട് സോണില്‍ മാത്രം ഇരുന്നുകൊണ്ട് സിനിമകള്‍ ചെയ്യുകയാണെങ്കില്‍ തനിക്ക് ഒരു പക്ഷേ അധികം മുന്‍പോട്ടു പോകാന്‍ കഴിയില്ല എന്നും ബേസില്‍ പറഞ്ഞു.

‘ജീവിതത്തില്‍ നമ്മള്‍ ഒരു പ്രൊഫഷനില്‍ എത്തിപെടുന്ന പോയിന്റ് ഉണ്ട്. അവിടെ നമ്മള്‍ ജോലി ചെയുന്നത് വേറേ ആര്‍ക്കും വേണ്ടിയല്ല. നമ്മള്‍ക്ക് വേണ്ടിതന്നെയാണ്. ഊണും ഉറക്കുവുമില്ലാതെ അവധി ദിവസങ്ങളില്ലാതെ നമ്മള്‍ക്ക് വേണ്ടിതന്നെ ജോലി എടുക്കുന്ന ഒരു സ്വീറ്റ് സ്പോട്ട് ഉണ്ട്. അത് കണ്ടെത്താന്‍ കഴിയുകയെന്നതാണ് നമ്മള്‍ ഇഷ്ടപെടുന്ന മേഖലയില്‍ നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ എക്സൈറ്റ്മെന്റ്. അത് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അങ്ങനെ കണ്ടെത്താന്‍ കഴിഞ്ഞതാണ് എന്നെ അഭിനേതാവെന്ന രീതിയിലും ഡയറക്റ്റര്‍ എന്ന രീതിയിലും ഡ്രൈവ് ചെയുന്നത്. ഞാനൊരു കംഫര്‍ട്ട് സോണിന്റെ അകത്ത് മാത്രം ഇരുന്നുകൊണ്ട് ഒരു ടെമ്പ്‌ലൈറ്റിന്റെ അകത്തുള്ള കുറേ സിനിമകള്‍ ചെയ്യാനുള്ള ശ്രമം നടത്തിയാല്‍ എനിക്ക് ചിലപ്പോള്‍ ഒരു പോയിന്റിന്റെ അപ്പുറത്തേക്ക് പോകാന്‍ പറ്റില്ലായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്റെ ആസ്പിറേഷന്‍ ഇപ്പോഴും വലുത് തന്നെയാണ്. ഇനിയും ഒരുപാട് മുകളിലേക്ക് പോകാനുണ്ട് ഇനിയും കുറേ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ലോങ്ങ് വെ ടൂ ഗോ ലാര്‍ജ് തിങ്‌സ് ടു ഡൂ.. അതിനുവേണ്ടിയാണ് ഇപ്പോഴും ശ്രമിക്കുന്നത് അതിനുവേണ്ടി തന്നെയാണ് ഇപ്പോഴും പണിയെടുക്കുന്നത്,’ ബേസില്‍ ജോസഫ് പറയുന്നു.

Content highlight: Basil Joseph says he don’t do films in comfort zone

We use cookies to give you the best possible experience. Learn more