| Thursday, 10th April 2025, 8:29 am

അന്ന് ടൊവിനോ മിന്നൽ മുരളിയുടെയും ഗോദയുടെയും പ്രതികാരം ചെയ്തു: ബേസിൽ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നൽ മുരളിയിലും ഗോദയിലും ഫിസിക്കലി പണിയെടുപ്പിച്ചതിൻ്റെ പ്രതികാരം മരണമാസിൽ പ്രൊഡ്യൂസറായ ടൊവിനോ ചെയ്യിപ്പിരുന്നുവെന്ന് ബേസിൽ ജോസഫ്.

ടോവിനോ തന്നോട് പ്രതികാരം ചെയ്തിരുന്നുവെന്നും 25ദിവസം എന്ന് പറഞ്ഞുതുടങ്ങിയ സിനിമ 75 ദിവസം എടുത്താണ് ഷൂട്ട് ചെയ്തതെന്നും ബേസിൽ പറയുന്നു. അതിൽ തന്നെ അമ്പത് ദിവസവും ഫുൾ നൈറ്റ് ഷൂട്ട് ആയിരുന്നെന്നും ഉറക്കമില്ലാതെയാണ് ആ ദിവസങ്ങളിൽ ഷൂട്ട് ചെയ്തതെന്നും ബേസിൽ പറഞ്ഞു. അതിനെ പുറമേ ഫൈറ്റ് സീനുകളും ഉണ്ടായിരുന്നെന്നും ഇടികൊണ്ട് തൻ്റെ പരിപ്പിളകി എന്നും ബേസിൽ പറയുന്നു.

ഈ സിനിമയിൽ ഇടി കൊടുക്കുന്ന നായകനല്ല, ഇടി വാങ്ങുന്ന നായകനാണ് താനെന്നും ബേസിൽ ജോസഫ് പറയുകയാണ്. അതിൻ്റേതായ ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും ബേസിൽ കൂട്ടിച്ചേർക്കുന്നു. മരണമാസ് സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്.

‘അവൻ എന്നോട് പ്രതികാരം ചെയ്തിട്ടുണ്ട്. 25 ദിവസം എന്ന് പറഞ്ഞുതുടങ്ങിയ സിനിമയാണ് 75 ദിവസം ഷൂട്ട് ചെയ്തത്. അതിൽ അമ്പത് ദിവസവും ഫുൾ നൈറ്റ് ആയിരുന്നു. അപ്പോൾ ഉറക്കമില്ലാതെയായിരുന്നു ആ ദിവസങ്ങളിൽ ഷൂട്ട്ചെയ്തിരുന്നത്, അതിൻ്റെ പുറമേ ഫൈറ്റും ആക്ഷനും. ഇടികൊണ്ട് പരിപ്പിളകി.

ഇതിൽ ഞാൻ ഇടി കൊടുക്കുന്ന നായകനല്ല. ഇടി മേടിക്കുന്ന നായകനാണ് അപ്പോൾ അതിൻ്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു,’ ബേസിൽ പറയുന്നു.

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് മരണമാസ്. വിഷു റിലീസായി എത്തുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ സിനിമയിലേക്ക് കടന്നുവന്ന സിജു സണ്ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബേസിൽ, രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മരണമാസ് ഇന്ന് (വ്യാഴം) തിയേറ്ററിൽ എത്തിയിരിക്കുകയാണ്.

Content highlight: Basil Joseph Saying That Tovino Took Revenge On Me

We use cookies to give you the best possible experience. Learn more