ചിത്രത്തില്‍ ബേസിലിന് പുറമെ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. പക്കാ മാസ് എന്റര്‍ടെയ്‌നൈറായാണ് അതിരടി എത്തുന്നതെന്ന് ഇതുവരെ വന്ന അപ്‌ഡേറ്റുകളില്‍ നിന്ന് വ്യക്തമാണ്.
മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അതിരടി. പോള്‍ സ്‌കറിയയും അരുണ്‍ അനിരുദ്ധനും ചേര്‍ന്നാണ് ചിത്രത്തിന്റൈ തിരക്കഥ നിര്‍വഹിക്കുന്നത്. ടൊവിനോ തോമസും സംവിധായകനും ഛായാഗ്രഹകനുമായ സമീര്‍ താഹിറും ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സാണ്.
ചിത്രത്തിന്റേതായി വന്ന ടൈറ്റില്‍ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരു കലക്കന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായി അതിരടി ഒരുങ്ങുമെന്നാണ് ടീസര്‍ സൂചന നല്‍കുന്നത്. ഇപ്പോള്‍ സിനിമയുടേതായി വന്ന ബേസിലിന്റെ ക്യാരക്ടര്‍ പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
2026ല്‍ ഓണം റിലീസായാണ് അതിരടി തിയേറ്ററുകളിലെത്തുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമന്‍ ചാക്കോയാണ്. സാമുവല്‍ ഹെന്റിയാണ് ഛായാഗ്രഹണം.
Content Highlight: Basil Joseph’s character poster from the film Athiradi is out