വിനീതേട്ടന് ആദ്യത്തെ അഡ്വാന്‍സ് അയച്ചപ്പോള്‍ പുള്ളി വല്ലാതെ ഇമോഷണലായി, അങ്ങനെയാകുമെന്ന് ഞാന്‍ കരുതിയതല്ല: ബേസില്‍ ജോസഫ്
Malayalam Cinema
വിനീതേട്ടന് ആദ്യത്തെ അഡ്വാന്‍സ് അയച്ചപ്പോള്‍ പുള്ളി വല്ലാതെ ഇമോഷണലായി, അങ്ങനെയാകുമെന്ന് ഞാന്‍ കരുതിയതല്ല: ബേസില്‍ ജോസഫ്
അമര്‍നാഥ് എം.
Saturday, 16th May 2026, 10:45 am

ഷോര്‍ട്ട് ഫിലിമിലൂടെ സിനിമാലോകത്തേക്കെത്തി ഇന്ന് പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ ആക്ടര്‍ കം ഡയറക്ടറാണ് ബേസില്‍ ജോസഫ്. ഒന്നിനൊന്ന് മികച്ച മൂന്ന് സിനിമകള്‍ സംവിധാനം ചെയ്ത ശേഷം ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. അതിരടിയിലൂടെ കരിയറിലാദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയാനും ബേസിലിന് സാധിച്ചു.

നിര്‍മിച്ച ആദ്യചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ്. ബേസിലിനൊപ്പം ടൊവിനോയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുവിനെ അതിരടിയില്‍ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്.

തന്റെ ഗുരുവായതുകൊണ്ട് വിനീതിനെ അഭിനയിപ്പിക്കാം എന്ന് കരുതിയല്ല അദ്ദേഹത്തെ കാസ്റ്റ് ചെയ്തതെന്ന് ബേസില്‍ പറഞ്ഞു. എപ്പോള്‍ വിളിച്ചാലും ഫോണ്‍ എടുക്കുന്ന, അവൈലബിളായിട്ടുള്ള ആളുകളാണ് ഇവരെന്നും അതിനാലാണ് വിനീത്, ഷാന്‍ റഹ്‌മാന്‍, ടൊവിനോ എന്നിവര്‍ അതിരടിയുടെ ഭാഗമായതെന്നും താരം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിനീതേട്ടനെയും ടൊവിനോയെയും കാസ്റ്റ് ചെയ്യുന്ന സമയത്ത് ‘ഞാന്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയില്‍ അവരെല്ലാം ഭാഗമാകുന്നു’ എന്ന് ചിന്തിച്ച് ഇമോഷണലായിട്ടില്ല. ആ ഒരു ഫ്‌ളോയില്‍ അങ്ങ് പോവുകയായിരുന്നു. ഇവരുമായിട്ടുള്ള റിലേഷന്റെ പുറത്താണ് കഥ കേള്‍ക്കുന്ന സമയത്ത് വിനീതേട്ടനെയും ഷാനിക്കയെയുമൊക്കെ ഇതിലേക്ക് കൊണ്ടുവരാമെന്ന് ചിന്തിച്ചത്.

ആ ഒരു കെമിസ്ട്രിയുള്ളവര്‍ ഒന്നിച്ചാല്‍ സിനിമയുടെ റിസല്‍ട്ടിലും അത് ഗുണം ചെയ്യും. അല്ലാതെ ആദ്യമായി നിര്‍മിക്കുന്ന സിനിമയില്‍ വിനീതേട്ടനെയൊക്കെ കൊണ്ടുവരണമെന്നും അത് ഇമോഷണല്‍ മൊമന്റാകണമെന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. പക്ഷേ, വിനീതേട്ടന്റെ പോയിന്റ് ഓഫ് വ്യൂവില്‍ നിന്ന് നോക്കുമ്പോള്‍ അദ്ദേഹം ഇമോഷണലായി.

എന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ സൈഡില്‍ നിന്ന് ആദ്യത്തെ അഡ്വാന്‍സ് പുള്ളിക്ക് പോയപ്പോള്‍ വല്ലാതെ ഇമോഷണലായി എനിക്ക് മെസേജയച്ചു. ‘ഫുള്‍ സര്‍ക്കിള്‍ മൊമന്റായിപ്പോയി, ഐ ആം ഇമോഷണല്‍ നൗ’ എന്നായിരുന്നു പുള്ളി പറഞ്ഞത്. അങ്ങനെയാകുമെന്ന് ഞാന്‍ വിചാരിച്ചില്ല,’ ബേസില്‍ പറയുന്നു.

സാം കുട്ടി എന്ന കോളേജ് വിദ്യാര്‍ത്ഥിയും ശ്രീക്കുട്ടന്‍ വെള്ളയാണി എന്ന ഗുണ്ടയായ പാട്ടുകാരനും തമ്മിലുള്ള ഈഗോ ക്ലാഷാണ് അതിരടിയുടെ ഇതിവൃത്തം. റിയ ഷിബു, വിഷ്ണു അഗസ്ത്യ, ഷാന്‍ റഹ്‌മാന്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ വര്‍ഷത്തെ അടുത്ത സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ് അതിരടി.

Content Highlight: Basil Joseph about the casting of Vineeth Sreenivasan in Athiradi

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം