റൊണാള്‍ഡ് കോമെന്‍, ബാഴ്‌സയുടെ പുതിയ കോച്ച്
Football
റൊണാള്‍ഡ് കോമെന്‍, ബാഴ്‌സയുടെ പുതിയ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th August 2020, 4:41 pm

എസ്പനോള്‍: ബാഴ്‌സലോണയുടെ പരിശീലകനായി റൊണാള്‍ഡ് കോമെനിനെ നിയമിച്ചു. 2022 ജൂണ്‍ 30 വരെയാണ് നെതര്‍ലന്റ് ടീമിന്റെ മാനേജരായ കോമെനിന്റെ കാലാവധി.

ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ 8-2 ന് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്‌സ പരിശീലകന്‍ ക്വികി സെറ്റിയനെ പുറത്താക്കിയിരുന്നു.

1989നും 1995നുമിടയില്‍ കൊമെന്‍ ബാഴ്‌സ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്

61 കാരനായ സെറ്റിയനെ ഈ വര്‍ഷം ജനുവരി 13നാണ് ബാഴ്‌സയുടെ പരിശീലകനായി നിയമിച്ചത്. 25 മാച്ചുകള്‍ക്ക് മാത്രമാണ് സെറ്റിയന്‍ പരിശീലനം നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Barcelona appoints Ronald Koeman as head coach