ക്യാപ്റ്റന്‍ മെസി; ബാഴ്‌സയെ ഇനി മെസി നയിക്കും
Football
ക്യാപ്റ്റന്‍ മെസി; ബാഴ്‌സയെ ഇനി മെസി നയിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th August 2018, 6:42 pm

നൗകാംപ്: ബാഴ്‌സലോണയുടെ പുതിയ ക്യാപ്റ്റനായി അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ നിയമിച്ചു. നായകനായിരുന്ന സ്പാനിഷ് താരം ആന്ദ്രേ ഇനിയെസ്റ്റ വിരമിച്ചതോടെയാണ് മെസിയെ ക്ലബ് ആംബാന്‍ഡ് ഏല്‍പ്പിച്ചത്.

മെസിയ്ക്ക് പുറമെ ഈ സീസണില്‍ നാല് നായകന്‍മാരുടെ കീഴിലായിരിക്കും ബാഴ്‌സ ഇറങ്ങുക. സെര്‍ജിയോ, പിക്വേ, റോബര്‍ട്ടോ എന്നിവരും ആംബാന്‍ഡ് അണിയും.

സെര്‍ജിയോ ആണ് വൈസ് ക്യാപ്റ്റന്‍. 2015 മുതല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ മെസിയായിരുന്നു.

നേരത്തെ ചിലിയുടെ ബയേണ്‍ മ്യൂണിക്ക് താരം ആര്‍തുറോ വിദാലിനെ ബാഴ്‌സ ടീമിലെത്തിച്ചിരുന്നു.

ALSO READ: ഐ.എസ്.എല്ലിനെ പറ്റി അറിയില്ല, ഈസ്റ്റ് ബംഗാളിനെ ഇഷ്ടപ്പെട്ടു വന്നതാണ്: ജോണി അകോസ്റ്റ

31കാരനായ താരം മൂന്ന് വര്‍ഷത്തെ കരാറാണ് ബാഴ്സലോണയുമായി ഉണ്ടാക്കിയിരിക്കുന്നത്. ബയേണ്‍ മ്യൂണിക്കില്‍ എത്തുന്നതിന് മുമ്പ് യുവന്റസിന്റെ മധ്യനിര താരമായിരുന്നു ആര്‍തുറോ വിദാല്‍.

2015ലും 2016ലും കോപ്പ അമേരിക്ക നേടിയ ചിലി ടീമിലെ മുഖ്യതാരവും ആര്‍തുറോ വിദാലായിരുന്നു.

വിദാലിനെ കൂടാതെ, ബ്രസീലിയന്‍ താരങ്ങളായ മാല്‍ ക്കം, ആര്‍തര്‍ മെലോ, ഫ്രഞ്ച് താരം ക്ലമന്റെ ലെങ്ങ്ലെറ്റ് എന്നിവരെയാണ് ബാഴ്സലോണ ക്യാംപിലെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ട ചാംപ്യന്‍സ് ലീഗ് കിരീടം ഏത് വിധേനെയും തിരിച്ച് പിടിക്കുക എന്നതാണ് ലക്ഷ്യമെന്ന് ക്ലബ് ഇതിലൂടെ വ്യക്തമാക്കി കഴിഞ്ഞു.

WATCH THIS VIDEO: