ആന്റണി രാജുവിന്റെ നടപടി ഗുരുതരമാണെന്നും നാണക്കേടുണ്ടാക്കുന്നതാണെന്നും ബാർ കൗൺസിൽ വിലയിരുത്തിയെന്ന് മനോരമന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ആന്റണി രാജുവിന് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവ് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ജനപ്രാധിനിത്യ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. ആന്റണി രാജുവിനെ എം.എൽ. എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കും. തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് മത്സരിക്കാൻ കഴിയില്ല.
Content Highlight: Bar Council prepares to file suit against Antony Raju