| Monday, 7th August 2017, 7:52 pm

'നോട്ടടി കേസ് ഫോട്ടോസ്റ്റാറ്റ് കേസാക്കി മാറ്റിയ ഇരട്ട സംഘന്‍ സര്‍ക്കാരിന് അഭിവാദ്യം'; ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി നേതാക്കളില്‍ നിന്നും കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നതിനെ പരിഹസിച്ച് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

“കടക്ക് പുറത്ത്” സമാധാന ചര്‍ച്ച വന്‍ വിജയം. നോട്ടടി കേസ് വെറും ഫോട്ടോസ്റ്റാറ്റ് കേസാക്കിയ ഇരട്ട സംഘന്‍ സര്‍ക്കാരിന് അഭിവാദ്യം എന്നു പറഞ്ഞുകൊണ്ടാണ് ബല്‍റാമിന്റെ പരിഹാസം.

യുവമോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറി അഞ്ചാംപരുത്തി എരാശ്ശേരി രാജീവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് കള്ളനോട്ടും യന്ത്രസാമഗ്രികളും പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് രാജീവിന്റെ സഹോദരന്‍ രാഗേഷ്, ഇവരുടെ പിതാവ് ഹര്‍ഷന്‍, സുഹൃത്തുക്കളായ അഞ്ചാംപരുത്തി പൂവത്തുംകടവില്‍ നവീന്‍, രാജീവിനെ തൃശൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച അലക്സ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.


Also Read: കേരളത്തിനെതിരെ നുണ പ്രചരണം; റിപ്പബ്ലിക്കിന്റെ പേജില്‍ റേറ്റിംഗ് ചെയ്ത് മലയാളികളുടെ പൊങ്കാല


കള്ളനോട്ടടി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമൊന്നും തന്നെ ചുമത്തിയിട്ടില്ല. ഇത്ര ഗൗരവമായ സംഭവമായിരുന്നിട്ടുകൂടി കേന്ദ്ര ഏജന്‍സികള്‍ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല.

കേസുമായി ബി.ജെ.പിയിലെ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും മറ്റും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസില്‍ നിലവില്‍ അറസ്റ്റിലായവര്‍ക്ക് പുറമേ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Latest Stories

We use cookies to give you the best possible experience. Learn more