നേഷന്‍സ് ലീഗടിച്ചിട്ടും റൊണാള്‍ഡോയില്ല, മെസിയും; ആര് നേടിയാലും ഒന്നാമത്, ബാലണ്‍ ഡി ഓറില്‍ മുത്തമിടാന്‍ ഇവരിലാര്?
2025 ബാലണ്‍ ഡി ഓറിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പി.എസ്.ജി സൂപ്പര്‍ താരം ഒസ്മാനെ ഡെംബലെ, ബാഴ്‌സലോണയുടെ സൂപ്പര്‍ ട്രയോ റോബര്‍ട്ട് ലെവന്‍ഡോസ്‌കി – റഫീന്യ – ലാമിന്‍ യമാല്‍, ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ കിങ് മുഹമ്മദ് സല എന്നിവരടക്കമുള്ള 30 പേരാണ് പട്ടികയിലുള്ളത്.
പി.എസ്.ജിക്കൊപ്പം ക്വാഡ്രാപ്പിള്‍ പൂര്‍ത്തിയാക്കിയ ഒസ്മാനെ ഡെംബലെ, ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ് കിരീടമണിഞ്ഞ മുഹമ്മദ് സല, ബാഴ്‌സയ്‌ക്കൊപ്പം ഡോമസ്റ്റിക് ട്രബിള്‍ പൂര്‍ത്തിയാക്കിയ റഫീന്യ, ലാമിന്‍ യമാല്‍ എന്നിവര്‍ക്കാണ് ഇത്തവണ സാധ്യത കല്‍പ്പിക്കുന്നത്.

ഇക്കഴിഞ്ഞ ജൂണില്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടമണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇന്റര്‍ മയാമി ഇതിഹാസം ലയണല്‍ മെസി എന്നിവര്‍ക്ക് ഇത്തവണയും പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല.
ഇവര്‍ക്ക് പുറമെ കഴിഞ്ഞ തവണ പുരസ്‌കാരമേറ്റുവാങ്ങിയ റോഡ്രിയും ഇത്തവണത്തെ പട്ടികയിലില്ല.

റോഡ്രി
ബാലണ്‍ ഡി ഓര്‍ 2025 – നോമിനേഷന്‍
- ഒസ്മാനെ ഡെംബെലെ (പി.എസ്.ജി, ഫ്രാന്‍സ്)
- ജിയാന്‍ലൂജി ഡൊണാറൂമ്മ (പി.എസ്.ജി, ഇറ്റലി)
- ജൂഡ് ബെല്ലിങ്ഹാം (റയല്‍ മാഡ്രിഡ്, ഇംഗ്ലണ്ട്)
- ഡിസയര്‍ ഡൗ (പി.എസ്.ജി, ഫ്രാന്‍സ്
- ഡെന്‍സല്‍ ഡംഫ്രീസ് (ഇന്റര്‍ മിലാന്‍, നെതര്‍ലെഡ്‌സ്)
- സെര്‍ഹൗ ഗുയാരാസി (ബോറുസിയ ഡോര്‍ട്മണ്ട്, ഗിനിയ)
- എര്‍ലിങ് ഹാലാന്‍ഡ് (മാഞ്ചസ്റ്റര്‍ സിറ്റി, നോര്‍വേ)
- വിക്ടര്‍ ഗ്യോക്കറസ് (സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, സ്വീഡന്‍)
- അഷ്‌റഫ് ഹാക്കിമി (പി.എസ്.ജി, മൊറോക്കോ)
- ഹാരി കെയ്ന്‍ (ബയേണ്‍ മ്യൂണിക്, ഇംഗ്ലണ്ട്)
- ക്വിച്ച ക്വരാത്‌ഷെലിയ (പി.എസ്.ജി & ജോര്‍ജിയ)
- റോബര്‍ട്ട് ലെവാന്‍ഡോസ്‌കി (ബാഴ് സലോണ, പോളണ്ട്)
- അലക്‌സിസ് മാക് അലിസ്റ്റര്‍ (ലിവര്‍പൂള്‍, അര്‍ജന്റീന)
- ലൗട്ടാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍, അര്‍ജന്റീന)
- സ്‌കോട്ട് മക്‌റ്റോമിനെയ് (നാപ്പോളി, സ്‌കോട്ട്‌ലന്‍ഡ്)
- കിലിയന്‍ എംബാപ്പെ (റയല്‍ മാഡ്രിഡ്, ഫ്രാന്‍സ്)
- നുനോ മെന്‍ഡിസ് (പി.എസ്.ജി, പോര്‍ച്ചുഗല്‍)
- ജാവോ നീവ്‌സ് (പി.എസ്.ജി, പോര്‍ച്ചുഗല്‍)
- പെഡ്രി (ബാഴ്‌സലോണ & സ്‌പെയിന്‍)
- കോള്‍ പാല്‍മര്‍ (ചെല്‍സി, ഇംഗ്ലണ്ട്)
- മൈക്കല്‍ ഒലിസ് (ബയേണ്‍ മ്യൂണിക്, ഫ്രാന്‍സ്)
- റഫീന്യ (ബാഴ്‌സലോണ, ബ്രസീല്‍)
- ഡെക്ലാന്‍ റൈസ് (ആഴ്‌സണല്‍, ഇംഗ്ലണ്ട്)
- ഫാബിയന്‍ റൂയിസ് (പി.എസ്.ജി,സ്‌പെയ്ന്‍)
- വിര്‍ജില്‍ വാന്‍ ജിക് (ലിവര്‍പൂള്‍, നെതര്‍ലെന്‍ഡ്‌സ്)
- വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്, ബ്രസീല്‍)
- മുഹമ്മദ് സല (ലിവര്‍പൂള്‍, ഈജിപ്ത്)
- ഫ്‌ളോറിയാന്‍ വിര്‍ട്‌സ് (ലിവര്‍പൂള്‍, ജര്‍മനി)
- വിറ്റിന്‍ഹ (പി.എസ്.ജി, പോര്‍ച്ചുഗല്‍)
- ലാമിന്‍ യമല്‍ (ബാഴ്‌സലോണ & സ്‌പെയ്ന്‍)
അതേസമയം, ബാലണ്‍ ഡി ഓര്‍ ഫെമിനിനും വമ്പന്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. കഴിഞ്ഞ തവണ പുരസ്‌കാരം നേടിയ ഐറ്റാന ബോണ്‍മാറ്റിയും മുന്‍ ജേതാവ് അലക്‌സ പുറ്റെയാസും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഐറ്റാന ബോണ്‍മാറ്റി
ബാലണ്‍ ഡി ഓര്‍ ഫെമിനിന്‍ 2025 – നോമിനേഷന്‍
- ലൂസി ബ്രോണ്‍സ് (ചെല്‍സി, ഇംഗ്ലണ്ട്)
- ബാര്‍ബറ ബാന്‍ (ഒര്‍ലാന്‍ഡോ പ്രൈഡ്, സാംബിയ)
- ഐറ്റാന ബോണ്‍മാറ്റി (ബാഴ്‌സലോണ, സ്‌പെയ്ന്‍)
- സാന്‍ഡി ബാള്‍ട്ടിമോര്‍ (ചെല്‍സി, ഫ്രാന്‍സ്)
- മരിയോന കാല്‍ഡെന്റി (ആഴ്‌സണല്‍, സ്‌പെയ്ന്‍)
- ക്ലാര ബുള്‍ (ബയേണ്‍ മ്യൂണിക്, ജര്‍മനി)
- സോഫിയ കാന്റര്‍ (വാഷിങ്ടണ്‍ സ്പിരിറ്റ്, ഇറ്റലി)
- സ്റ്റെഫ് കാറ്റ്‌ലി (ആഴ്‌സണല്‍, ഓസ് ട്രേലിയ)
- മെല്‍ക്കി ഡുമോര്‍നെ (ലിയോണ്‍, ഹെയ്തി)
- ടെംവ ചവിംഗ (കാന്‍സസ് സിറ്റി കറന്റ്, മലാവി)
- എമിലി ഫോക്‌സ് (ആഴ്‌സണല്‍, യു.എസ്.എ)
- ക്രിസ്റ്റ്യാന ഗിറെല്ലി (യുവെന്റസ്, ഇറ്റലി)
- എസ്തര്‍ ഗോണ്‍സാലസ് (ഗോഥം എഫ്.സി, സ്‌പെയ്ന്‍)
- കരോലിന്‍ ഗ്രഹാം ഹാന്‍സെന്‍ (ബാഴ് സലോണ, നോര്‍വേ)
- പാട്രി ഗിജാരോ (ബാഴ്‌സലോണ, സ്‌പെയ്ന്‍)
- അമാന്‍ഡ ഗുട്ടിയേഴ്‌സ് (പാല്‍മീറസ്, ബ്രസീല്‍)
- ഹന്നാ ഹാംപ്ടണ്‍ (ചെല്‍സി, ഇംഗ്ലണ്ട്)
- പെര്‍നില്‍ ഹാര്‍ഡര്‍ (ബയേണ്‍ മ്യൂണിക്, ഡെന്‍മാര്‍ക്ക്)
- ലിന്‍ഡ്‌സെ ഹീപ്‌സ് (ലിയോണ്‍, യു.എസ്.എ)
- ക്ലോ കെല്ലി (ആഴ്‌സണല്‍, ഇംഗ്ലണ്ട്)
- മാര്‍ത്ത (ഒര്‍ലാന്‍ഡോ പ്രൈഡ്, ബ്രസീല്‍)
- ഫ്രിഡ ലിയോണ്‍ഹാര്‍ഡന്‍ മാന്നം (ആഴ്‌സണല്‍, നോര്‍വേ)
- ഇവാ പജോര്‍ (ബാഴ് സലോണ & പോളണ്ട്)
- ക്ലാര മാറ്റിയോ (പാരീസ് എഫ്.സി ഫ്രാന്‍സ്)
- അലസ്സിയ റുസ്സോ (ആഴ്‌സണല്‍, ഇംഗ്ലണ്ട്)
- ക്ലോഡിയ പിന (ബാഴ്‌സലോണ, സ്‌പെയ്ന്‍)
- അലക്‌സിയ പുറ്റെയാസ് (ബാഴ്‌സലോണ, സ്‌പെയ്ന്‍)
- ജോഹന്ന റൈറ്റിങ് കാനറിഡ് (ചെല്‍ സി, സ്വീഡന്‍)
- കരോലിന്‍ വെയര്‍ (റിയല്‍ മാഡ്രിഡ്, സ്‌കോട്‌ലന്‍ഡ്)
- ലെയ വില്യംസണ്‍ (ആഴ്‌സണല്‍, ഇംഗ്ലണ്ട്)
Content Highlight: Ballon d’Or 2025: Nominees