ഫുട്‌ബോള്‍ ലോകം വീണ്ടും ബാലണ്‍ ഡി ഓര്‍ എന്ന സുവര്‍ണ ഗോളത്തെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് മുഴുകുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ സമ്മാനിക്കുന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തുടര്‍ച്ചയായ രണ്ടാം തവണയും ഇടം നേടാത്ത പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാവായ റോഡ്രിക്കും സ്ഥാനമില്ല.
എന്നാല്‍ പുരസ്‌കാര വേദിയില്‍ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം മാത്രമാണോ നല്‍കുന്നത്? അല്ല. മികച്ച പരിശീലകന് മുതല്‍ മികച്ച ക്ലബ്ബിന് വരെയുള്ള പുരസ്‌കാരം ഈ വേദിയില്‍ സമ്മാനിക്കും.
ബാലണ്‍ ഡി ഓര്‍ വേദിയില്‍ സമ്മാനിക്കുന്ന പുരസ്‌കാരങ്ങളും ഇത്തവണത്തെ പുരസ്‌കാരത്തിനായി ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ താരങ്ങളെയും പരിശോധിക്കാം
ഒരു യൂറോപ്യന്‍ സീസണിലെ (ഓഗസ്റ്റ് മുതല്‍ ജൂലൈ വരെ) ഏറ്റവും മികച്ച പുരുഷ താരത്തിന് നല്‍കുന്ന പുരസ്‌കാരം.
ആദ്യ ജേതാവ് (1956ല്‍): സ്റ്റാന്‍ലി മാത്യൂസ് (ഇംഗ്ലണ്ട്, ബ്ലാക്പൂള്‍)
ഒടുവിലെ ജേതാവ് : പെഡ്രി (മാഞ്ചസ്റ്റര്‍ സിറ്റി, സ്‌പെയ്ന്‍)
ഏറ്റവുമധികം പുരസ്‌കാര നേട്ടം: ലയണല്‍ മെസി – 8 തവണ
റോഡ്രി – 2024ലെ ബാലൺ ഡി ഓർ പുരസ്കാരവുമായി
പുരസ്‌കാരത്തിനുള്ള ഈ വര്‍ഷത്തെ ചുരുക്കപ്പട്ടിക
ഒരു യൂറോപ്യന്‍ സീസണിലെ (ഓഗസ്റ്റ് മുതല്‍ ജൂലൈ വരെ) ഏറ്റവും മികച്ച വനിതാ താരത്തിന് നല്‍കുന്ന പുരസ്‌കാരം.
ആദ്യ ജേതാവ് (2018ല്‍): അഡ ഹെഗര്‍ബെര്‍ഗ് (ലിയോണ്‍)
ഒടുവിലെ ജേതാവ്: ഐറ്റാന ബോണ്‍മാറ്റി (ബാഴ്‌സലോണ)
ഏറ്റവുമധികം പുരസ്‌കാര നേട്ടം: അലക്‌സ് പുറ്റെയാസ്, ഐറ്റാന ബോണ്‍മാറ്റി – രണ്ട് തവണ വീതം
ഐറ്റാന ബോണ്‍മാറ്റി
പുരസ്‌കാരത്തിനുള്ള ഈ വര്‍ഷത്തെ ചുരുക്കപ്പട്ടിക
ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം
ആദ്യ ജേതാവ് (2018ല്‍): കിലിയന്‍ എംബാപ്പെ (പി.എസ്.ജി)
ഒടുവിലെ ജേതാവ്: ലാമിന്‍ യമാല്‍ (ബാഴ്‌സലോണ)
ഏറ്റവുമധികം പുരസ്‌കാര നേട്ടം: കിലയന്‍ എംബാപ്പെ, മാത്തിസ് ഡി ലിറ്റ്, പെഡ്രി, ഗാവി, ജൂഡ് ബെല്ലിങ്ഹാം, ലാമിന്‍ യമാല്‍ – ഓരോന്ന് വീതം
പുരസ്കാരവുമായി ലാമിന് യമാല്‍
2025ലാണ് ഏറ്റവും മികച്ച യുവ വനിതാ താരത്തിനുള്ള പുരസ്‌കാരം ആദ്യമായി നല്‍കപ്പെടുന്നത്.
ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക
പുരുഷ താരങ്ങള്‍
View this post on Instagram
വനിതാ താരങ്ങള്‍
ഒരു സീസണിലെ ഏറ്റവും മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്ക് നല്‍കുന്ന പുരസ്‌കാരം.
ആദ്യ ജേതാവ് (2019ല്‍): അലിസണ്‍ ബെക്കര്‍ (ലിവര്‍പൂള്‍, ബ്രസീല്‍)
ഒടുവിലെ ജേതാവ്: എമിലിയാനോ മാര്‍ട്ടീനസ് (ആസ്റ്റണ്‍ വില്ല, അര്‍ജന്റീന)
ഏറ്റവുമധികം പുരസ്‌കാരനേട്ടം: എമിലിയാനോ മാര്‍ട്ടീനസ് – രണ്ട് തവണ
എമിലിയാനോ മാർട്ടീനസ്
2025ലാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ആദ്യമായി നല്‍കപ്പെടുന്നത്.
ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക
പുരുഷ താരങ്ങള്‍
View this post on Instagram
വനിതാ താരങ്ങള്‍
ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരം. ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമാണ് പുരസ്‌കാര നേട്ടത്തിന് അര്‍ഹരാകുന്നത്.
ആദ്യ ജേതാവ് (2021ല്‍): റോബര്‍ട്ട് ലെവന്‍ഡോസ്‌കി
ഒടുവിലെ ജേതാവ്: ഹാരി കെയ്ന്‍ (ബയേണ്‍ മ്യൂണിക്, ഇംഗ്ലണ്ട്), കിലിയന്‍ എംബാപ്പെ (പി.എസ്.ജി, ഫ്രാന്‍സ്)
ഏറ്റവുമധികം പുരസ്‌കാരനേട്ടം: റോബര്‍ട്ട് ലെവന്‍ഡോസ്‌കി രണ്ട് തവണ
2025ല്‍ ആദ്യമായി വനിതാ താരങ്ങള്‍ക്കും പുരസ്‌കാരമേര്‍പ്പെടുത്തി.
രണ്ടാം ഗെര്‍ഡ് മുള്ളര്‍ ട്രോഫിയുമായി റോബർട്ട് ലെവന്‍ഡോസ്കി
ഒരു സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരം
പുരുഷ ടീം
ആദ്യ ജേതാക്കള്‍ (2021ല്‍): ചെല്‍സി
ഒടുവിലെ ജേതാക്കള്‍: റയല്‍ മാഡ്രിഡ്
ഏറ്റവുമധികം പുരസ്‌കാര നേട്ടം: മാഞ്ചസ്റ്റര്‍ സിറ്റി – രണ്ട് തവണ
പുരസ്‌കാരത്തിനുള്ള ഈ വര്‍ഷത്തെ ചുരുക്കപ്പട്ടിക
വനിതാ ടീം
ആദ്യ ജേതാക്കള്‍: (2023ല്‍): ബാഴ്‌സലോണ
ഒടുവിലെ ജേതാക്കള്‍: ബാഴ്‌സലോണ
ഏറ്റവുമധികം പുരസ്‌കാര നേട്ടം: ബാഴ്‌സലോണ
പുരസ്‌കാരത്തിനുള്ള ഈ വര്‍ഷത്തെ ചുരുക്കപ്പട്ടിക
മാനുഷിക ഇടപെടലുകള്‍ക്കായി നല്‍കി വരുന്ന പുരസ്‌കാരം
ആദ്യ ജേതാവ് (2022ല്‍): സാദിയോ മാനേ (ലിവര്‍പൂള്‍, സെനഗല്‍)
ഒടുവിലെ ജേതാവ്: ജെന്നിഫെര്‍ ഹെര്‍മോസോ (ടൈഗേഴ്‌സ് യു.എ.എന്‍.എല്‍, സ്‌പെയ്ന്‍)
സാദിയോ മാനെ | ജെന്നിഫെര്‍ ഹെര്‍മോസോ | വിനീഷ്യസ് ജൂനിയര്‍
പുരുഷ – വനിതാ ടീമുകളുടെ ഏറ്റവും മികച്ച പരിശീലകന് നല്‍കുന്ന പുരസ്‌കാരം. 2024ല്‍ ആരംഭിച്ചു.
ആദ്യ ജേതാവ് (2024ല്‍): കാര്‍ലോ ആന്‍സെലോട്ടി
പുരസ്‌കാരത്തിനുള്ള ഈ വര്‍ഷത്തെ ചുരുക്കപ്പട്ടിക
പുരുഷ ടീം
വനിതാ ടീം
Content highlight: Ballon d’Or 2025, All Awards and Nominees